»   » എന്റെ വിവാഹത്തിന് എന്നെ ക്ഷണിച്ചിട്ടില്ല: തബു

എന്റെ വിവാഹത്തിന് എന്നെ ക്ഷണിച്ചിട്ടില്ല: തബു

Posted By:
Subscribe to Filmibeat Malayalam
Tabu
താന്‍ വിവാഹിതയാവാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഒരിയ്ക്കല്‍ കൂടി നി തബു വിരാമമിട്ടു. അടുത്തൊന്നും വിവാഹമുണ്ടാകില്ലെന്നും അത്തരത്തിലുള്ള ബന്ധങ്ങളൊന്നും തനിയ്ക്കിപ്പോഴില്ലെന്നും തബു വ്യക്തമാക്കി. അടുത്തവര്‍ഷമാദ്യം ഒരു ബിസിനസ്സുകാരനുമായി വിവാഹമുണ്ടാകുമെന്ന വാര്‍ത്തകളോട് പ്രതികരിയ്ക്കുകയായിരുന്നു നടി.

ഗോസിപ്പിനെപ്പറ്റി തബു പറയുന്നതിങ്ങനെയാണ്. ഞാന്‍ ഇപ്പോഴൊന്നും വിവാഹം കഴിയ്ക്കുന്നില്ല. ഒരു പക്ഷേ ഇതാദ്യമായിട്ടായിരിക്കും വധുവിനെ ക്ഷണിയ്ക്കാതെ അവരുടെ വിവാഹം നടത്തുന്നത്. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ പരക്കുന്നതെന്നും എനിയ്ക്കറിയില്ല.

ഓരോ തവണയും ഹൈദരാബാദില്‍ പോയി മടങ്ങിയെത്തുമ്പോള്‍ എന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ച് തവണയാണ് എന്റെ വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ വരന്റെ പേര് മാത്രം അവര്‍ക്ക് കണ്ടുപിടിയ്ക്കാനായില്ല.

വിവാഹമെന്നത് അത്ര അത്യാവശ്യമായ കാര്യമൊന്നുമല്ല, പക്ഷേ അതൊരു ചോയിസാണ്. വിവാഹിതയാവുന്നത് എനിയ്ക്ക് ഇഷ്ടമാണ്, എന്നാല്‍ അതിന് പറ്റിയൊരാളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുവരെ ഒറ്റയായി തുടരാന്‍ തന്നെയാണ് തീരുമാനം തബു വ്യക്തമാക്കി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam