»   » ചുംബിയ്ക്കാന്‍ തയാറെന്ന് നേഹ ശര്‍മ

ചുംബിയ്ക്കാന്‍ തയാറെന്ന് നേഹ ശര്‍മ

Posted By:
Subscribe to Filmibeat Malayalam
Neha Sharma
അഭിനയിയ്ക്കുമ്പോള്‍ ചുംബിയ്ക്കാന്‍ തയ്യാറെന്ന് ഹിന്ദി ചലച്ചിത്ര ലോകത്തെ പുതുമുഖം നേഹ ശര്‍മ പറയുന്നു. ഇമ്രാന്‍ ഹാഷ്മിയുമൊരുമിച്ച് പുതിയ ചിത്രത്തില്‍ (ക്രൂക്ക്) അഭിനയിച്ചുകഴിഞ്ഞു നേഹ.

എന്നാല്‍ സ്ക്രീനില്‍ റെക്കൊഡ് ചുംബനം നടത്തി വാര്‍ത്തയില്‍ ഇടം പിടിയ്ക്കാന്‍ ഈ സുന്ദരി തയ്യാറല്ല. ഇമ്രാന്‍ ഹാഷ്മിയുമൊത്തുള്ള ക്രൂക്ക് എന്ന ചിത്രത്തില്‍ ചുംബനത്തിന്റെ ആവശ്യമുണ്ടായില്ല. അതുകൊണ്ട് ചുംബിച്ചില്ലെന്ന് മാത്രം. സംവിധായകന്‍ പറ‍ഞ്ഞിരുന്നെങ്കില്‍ ചുംബിച്ചേനെ.

ക്രൂക്കില്‍ തന്റെ റോള്‍ മികച്ചതാണ്, ഒരു കോളജ് ഗേള്‍. ഈയിടെ ഫാഷന്‍ ഡിസൈനിംഗ് പഠിച്ച് അഭിനയ രംഗത്തേയ്ക്ക് വന്ന നേഹയ്ക്ക് കോളജ് പെണ്‍കുട്ടിയാവാന്‍ അധികം വിഷമിയ്ക്കേണ്ടി വന്നില്ല.

പുതുമുഖമായ എത്തിയ നേഹയ്ക്ക് ഇത് മികച്ച അവസരമാണ് നല്‍കിയത്. മഹേശ് ഭട്ട് നിര്‍മ്മിയ്ക്കുന്ന ഒരു ചിത്രത്തില്‍ അഭിനയിയ്ക്കാന്‍ അവസരം കിട്ടുക എന്നത് ചെറിയ കാര്യവുമല്ല. ബോളിവുഡിലെ ഭാവിയില്‍ ശുഭ പ്രതീക്ഷയാണ് നേഹയ്ക്ക് ഉള്ളത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam