»   » നിഷാന് ബോളിവുഡ് ടിക്കറ്റ്

നിഷാന് ബോളിവുഡ് ടിക്കറ്റ്

Posted By:
Subscribe to Filmibeat Malayalam
Nishan
ശ്യാമപ്രസാദിന്റെ ഋതുവിലൂടെ വെള്ളിത്തിരയിലെത്തിയ യുവതാരം നിഷാന്‍ ബോളിവുഡിലേക്ക്. ഹിന്ദിയിലെ സ്റ്റാര്‍ പ്രൊഡ്യൂസര്‍ സുഭാഷ് ഗയ് നിര്‍മിയ്ക്കുന്ന സൈക്കിള്‍ കിക്ക് എന്ന ചിത്രത്തിലേക്കാണ് നിഷാന് ചാന്‍സ് ലഭിച്ചിരിയ്ക്കുന്നത്.

സൈക്കിള്‍ കിക്കില്‍ അമേരിക്കന്‍ വംശജനായ ടോം ആള്‍ട്ടര്‍ക്കൊപ്പം ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് നിഷാന്‍ പ്രത്യക്ഷപ്പെടുക. ഒരു പഴഞ്ചന്‍ സൈക്കിളിന്റെ പേരില്‍ രണ്ട് സഹോദരങ്ങളുടെ ജീവിതത്തിലുണ്ടാവുന്ന അവിചാരിതമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ശശി സില്‍ഡുയയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മെയ് 27ന് ചാര്‍ട്ട് ചെയ്ത സൈക്കിള്‍ കിക്കില്‍ സണ്ണി ഹിന്ദുജ, ഐഷിത ശര്‍മ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഋതുവിന് ശേഷം ഈ കൂര്‍ഗി പയ്യന് മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ ലഭിച്ചിരുന്നു. അപൂര്‍വരാഗം, ഇത് നമ്മുടെ കഥ, നോട്ട് ഔട്ട് എന്നീ ചിത്രങ്ങള്‍ നടന്‍ താരമൂല്യം ഉയര്‍ത്താന്‍ സാധിച്ചില്ല. എന്നാല്‍ സുഭാഷ് ഗായ് യുടെ ബോളിവുഡ് ചിത്രം തന്റെ തലവര മാറ്റിമറിയ്ക്കുമെന്ന വിശ്വാസത്തിലാണ് നിഷാന്‍.

English summary
Young actor Nishan, who made his debut in Malayalam through Shyamaprasad's 'Ritu' is all set to move to Bollywood. Nishan would be doing a key role in a film titled 'Cycle Kick', along with Tom Alter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam