»   » പണമില്ല: രാഖിയുടെ വിവാഹം വൈകും

പണമില്ല: രാഖിയുടെ വിവാഹം വൈകും

Posted By:
Subscribe to Filmibeat Malayalam
Rakhi and Elesh
റിയാലിറ്റി ഷോയിലൂടെ സ്വയംവരം നടന്നെങ്കിലും രാഖിയുടെ റിയല്‍ വിവാഹം വൈകുമെന്ന്‌ റിപ്പോര്‍ട്ട്‌.

രാഖിയെ പോറ്റാനും മാത്രമുള്ള സാമ്പത്തിക ശേഷി ഇപ്പോള്‍ തനിക്കില്ലെന്നും അതുണ്ടാക്കിക്കഴിഞ്ഞ്‌ രാഖിയെ റിയലായി വിവാഹം ചെയ്യുമെന്നുമാണ്‌ രാഖി സ്വയംവരം ചെയ്‌ത ഇലേഷ്‌ പരുജന്‍വാല പറയുന്നത്‌.

ദാറ്റ്‌സ്‌മലയാളം സിനിമാ ഗാലറി കാണാം

രാഖി കാ സ്വയംവര്‍ എന്ന പേരില്‍ നടത്തിയ റിയാലിറ്റി ഷോയില്‍ അവസാനത്തെ റൗണ്ടിലെത്തിയ ദില്ലി സ്വദേശികളായ രണ്ടുപേരെ പിന്തള്ളിയാണ്‌ ഇലേഷ്‌ വിജയിച്ചത്‌. കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇലേഷ്‌ വ്യവസായിയാണ്‌.

ഷോയ്‌ക്കിടെ ഇലേഷിനെ വരനായി തിരഞ്ഞെടുത്ത രാഖി മോതിരം മാറല്‍ ചടങ്ങും ഉടന്‍തന്നെ നടത്തിയിരുന്നു. വിവാഹം ഉടന്‍ വേണ്ടെന്ന കാര്യത്തില്‍ രാഖിയ്‌ക്കും യോജിപ്പാണെന്നാണ്‌ ഇലേഷ്‌ പറയുന്നത്‌.

കാനഡയിലെ ടൊറന്റോയില്‍ കുടുംബവ്യവസായത്തില്‍ പങ്കാളിയാണെങ്കിലും ഇലേഷ്‌ ഇതേവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ടില്ലത്രേ. സ്വന്തം കാലില്‍ നില്‍ക്കുന്നതിന്റെ ഭാഗമായി മുംബൈയില്‍ ഇയാള്‍ പുതിയ വ്യവസായം തുടങ്ങിയിട്ടുണ്ട്‌.

ഈ വ്യവസായം വിജയിച്ചശേഷം ഇരുവരും തമ്മിലുള്ള റിയല്‍ വിവാഹം നടക്കുമെന്നാണ്‌ കേള്‍ക്കുന്നത്‌. എന്തായാലും ഐറ്റം ഗേളായ രാഖി ഇനിയും അഭിനയിക്കുന്നതിലൊന്നും ഇലേഷിന്‌ എതിര്‍പ്പില്ലത്രേ. വിവാഹത്തിന്‌ മുമ്പ്‌ ഇരുകുടുംബങ്ങളും തമ്മില്‍ അടുത്തറിയണമെന്നാണ്‌ രാഖിയുടെ അഭിപ്രായം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam