»   » കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പ്രീതി സിന്റ

കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് പ്രീതി സിന്റ

Posted By: Staff
Subscribe to Filmibeat Malayalam
Preity Zinta
താന്‍ മയക്കമരുന്നായ കൊക്കെയിന്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റുകള്‍ക്കെതിരെ ബോളിവുഡ് താരം പ്രീതി സിന്റ നിയമയുദ്ധത്തിനൊരുങ്ങുന്നു.

താനൊരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് പ്രീതി പറയുന്നത്. വന്‍ തുക ആവശ്യപ്പെട്ടാണ് പ്രീതി മുംബൈ സൈബര്‍ സെല്ലില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബോളികറി ഡോട്ട് കോം, ഫാഷന്‍ സ്‌കാന്‍ഡല്‍ ഡോട്ട് കോം, ദേശി ഗേള്‍സ് ഡോട്ട് യുഎസ് തുടങ്ങി ഏകദേശം ഏഴോളം വെബ്‌സൈറ്റുകളാണ് ഒരു കൊക്കെയിന്‍ ഡീലറുടെ ഫോണില്‍ പ്രീതിയുടെ പേരും അവര്‍ കൊക്കെയിന്‍ ഇതുപയോഗിക്കുന്നതായുള്ള ചിത്രവും കണ്ടെന്ന് റിപ്പോര്‍ട്ടുചെയ്തത്.

മാത്രമല്ല അമേരിക്കയില്‍ പ്രീതി റിഹാബിലിറ്റേഷന്‍ പരിപാടിയില്‍ പങ്കെടുത്തെന്നും സൈറ്റുകള്‍ പറയുന്നു. വാര്‍ത്തയ്‌ക്കൊപ്പം ചിത്രവും വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇത്തരമൊരു വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും ഇവ കെട്ടിച്ചമച്ചതാണെന്നും ഇതുകാരണം തന്റെ ഇമേജിനും താരമൂല്യത്തിനും കോട്ടം സംഭവിച്ചുവെന്നും പ്രീതി പറഞ്ഞു.

ഈയിടെ ഡല്‍ഹിയിലെ ഒരു വ്യക്തി പ്രീതിയെ ശല്യപ്പെടുത്തിയെന്നും ഒരുപക്ഷേ അയാളായിരിക്കും ഇത്തരമൊരു വാര്‍ത്തയ്ക്കുപിന്നിലെന്നും സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

െ്രെപവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയെ വച്ച് പ്രീതി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ദില്ലിയാണ് വാര്‍ത്തയുടെ ഉറവിടമെന്ന് അറിവായിട്ടുണ്ട്.

ഇതിന് പിന്നിലാരെണെന്ന് കണ്ടുപിടിച്ചാലുടന്‍ തന്നെ അയാള്‍ക്കെതിരെ നിയമനടപടികള്‍ക്ക് പോകുമെന്ന് പ്രീതിയുടെ നിയമോപദേഷ്ടാവ് പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam