»   » റോക്ക്‌സ്റ്റാറില്‍ രണ്‍ബീര്‍-നര്‍ഗീസ് ലിപ് ലോക്ക്

റോക്ക്‌സ്റ്റാറില്‍ രണ്‍ബീര്‍-നര്‍ഗീസ് ലിപ് ലോക്ക്

Posted By:
Subscribe to Filmibeat Malayalam
Ranbir
രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഇംതിയാസ് അലിയൊരുക്കിയ റോക്‌സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നര്‍ഗിസ് ഫക്രി നായികയായെത്തുന്ന ചിത്രത്തില്‍ ഒട്ടേറെ ചൂടന്‍ രംഗങ്ങളുണ്ട്. രണ്‍ബീറും നര്‍ഗീസും തമ്മിലുള്ള ചൂടന്‍ ചുംബനരംഗമുള്‍പ്പെടെയുള്ള മസാലസീനുകളാണ് ചിത്രത്തിലുള്ളത്.

ബോളിവുഡിലെ മുന്‍കാല ഡാന്‍സിങ് സ്റ്റാര്‍ ഷമ്മി കപൂറിന്റെ അവസാന ചിത്രമെന്ന പ്രത്യേകതയുമായിട്ടാണ് റോക്ക്‌സ്റ്റാര്‍ വരുന്നത്. നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇറോസ് ഇന്റര്‍നാഷണലും ശ്രീഅഷ്ടവിനായക സിനിവിഷന്‍ ലിമിറ്റഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍. റഹ്മാന്‍ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നു.

നീരജ് ശ്രീധര്‍, രഹത്ത് ഫത്തേ അലിഖാന്‍ എന്നീ ഗായകര്‍ ആദ്യമായി റഹ്മാനുമായി ചേരുകയാണ് ഈ ചിത്രത്തിലൂടെ. ഇറ്റാലിയന്‍-കനേഡിയന്‍ ഗായിക നതാലി ഡി ലൂസിയോ ചിത്രത്തിനുവേണ്ടി ഗാനങ്ങളാലപിക്കുന്നുവെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഒരു സംഗീതസംവിധായകന്റെ വേഷത്തിലാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേമത്തില്‍ തല്‍പരനല്ലാത്ത യുവസംഗീതസംവിധായകന്‍ തന്റെ സൃഷ്ടിക്ക് കൂടുതല്‍ മേന്മയും വൈകാരികമായ തലങ്ങളും കിട്ടുന്നതിനുവേണ്ടി മറ്റൊരു സംഗീതജ്ഞന്റെ ഉപദേശപ്രകാരാം പ്രേമത്തിലകപ്പെടുന്നതാണ് ചിത്രത്തിന്റെ കഥ.

ചിത്രത്തില്‍ ഏറെ ശക്തമായ വേഷമാണ് രണ്‍ബീര്‍ ചെയ്യുന്നത്. വേഷത്തില്‍പ്പോലും കൂടുതല്‍ മാറ്റങ്ങളോടെയാണ് രണ്‍ബീര്‍ വരുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ട നടി ബിപാഷ ബസു, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങിയവരെല്ലാം രണ്‍ബീര്‍ കപൂറിന്റെ അഭിനയത്തെ പുകഴ്ത്തുകയാണ്. രണ്‍ബീര്‍ നര്‍ഗീസ് ലിപ്‌സ്‌ലോക് ഇപ്പോള്‍ത്തന്നെ ശ്രദ്ധനേടിയിരിക്കുകയാണ്.

English summary
Ranbir Kapoor and Nargis Fakhri were seen lip locking in this latest still from the movie ‘Rockstar’. Recently, both of them were seen on a bike driven by Nargis.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam