»   » ജെനീലിയയുടെ മിന്നുകെട്ട് ഉടന്‍?

ജെനീലിയയുടെ മിന്നുകെട്ട് ഉടന്‍?

Posted By:
Subscribe to Filmibeat Malayalam
ഉറുമിയിലൂടെ മലയാളിയ്ക്കും സുപരിചിതയായ ബോളിവുഡ് താരം ജെനീലിയ ഡിസൂസ മിന്നുകെട്ടിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖിന്റെ മകനും ബോളിവുഡ് താരവുമായ റിതേഷ് ദേശ്മുഖും ജെനീലയും വിവാഹിതരാകുമെന്ന് ഇരുവരുടെയും സുഹൃത്തുകളെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കമലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'നിറ'ത്തിന്റെ ഹിന്ദി പതിപ്പായ 'തുഛേ മേരി കസ'(2003)ത്തിലൂടെയാണ് ഇരുവരും ബോളിവുഡില്‍ അരങ്ങേറിയത്. ടൊറന്റോയില്‍ ഐഎഫ് പുരസ്‌കാര ദാന ചടങ്ങളില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തത് തങ്ങള്‍ക്ക് ലോകത്തോട് ഒന്നും ഒളിച്ചുവെയ്ക്കാനില്ലെന്ന പ്രഖ്യാപനമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തെന്നിന്ത്യയില്‍ ഹിറ്റ് ചിത്രങ്ങളില്‍ ഹിറ്റ് നായികയായി മാറിയ ജെനീലിയ 'ജാനേ തു യാ ജാനേ നാ'യിലൂടെ(2008) ബോളിവുഡില്‍ മുന്‍നിരയിലെത്തിയത്. മസ്തി, ഹേ ബേബി, ഹൗസ്ഫുള്‍ തുടങ്ങിയവയാണ് റിതേഷിന്റെ പ്രധാന ഹിറ്റുകള്‍.

English summary
Looks like Bollywood is gearing up for another celebrity shaadi soon. Longtime lovebirds Riteish Deshmukh and Genelia D'Souza apparently used the IIFA Awards weekend in Toronto to declare their love to the world,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam