»   » ഐശ്വര്യയ്ക്ക് വിലയേറുന്നു

ഐശ്വര്യയ്ക്ക് വിലയേറുന്നു

Subscribe to Filmibeat Malayalam
Aishwarya
ലോകസുന്ദരിയായി പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ബോളിവുഡിലെ നമ്പര്‍ ഇപ്പോഴും ഐശ്വര്യ റായി ബച്ചന്‍ തന്നെ. പഴകും തോറും വീര്യമേറുന്ന വീഞ്ഞുമായാണ് ആഷിന്റെ കരിയറിനെ പലരും താരതമ്യപ്പെടുത്തുന്നത്.

പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റ് നടിമാരെ ബഹുദൂരം പിന്തള്ളുകയാണ് മുന്‍ലോകസുന്ദരി. ഒന്നും രണ്ടുമല്ല പത്ത് കോടിയാണ് പുതിയ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നതിനായി ഐശ്വര്യയ്ക്ക് ഓഫര്‍ ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഇക്കാര്യത്തില്‍ നടന്‍മാരുമായാണ് താരം മത്സരിയ്ക്കുന്നതെന്ന് ചുരുക്കം.

'പേജ് 3' ഫെയിം ബോബി പുഷ്‌ക്കര്‍ണ്ണിയെന്ന നിര്‍മാതാവാണ് വമ്പന്‍ പ്രതിഫലവുമായി ഐശ്വര്യയെ സമീപിച്ചിരിയ്ക്കുന്നത്. ആഷ് തന്റെ ചിത്രത്തില്‍ നായികയാവണമെന്ന് ബോബിയ്ക്ക് നിര്‍ബന്ധമുണ്ട്. ആഷിനെയല്ലാതെ മറ്റാരെയും നായികയി സങ്കല്‍പ്പിയ്ക്കാന്‍ കഴിയില്ല. ഐശ്വര്യയില്ലെങ്കില്‍ ചിത്രം തന്നെ ഉപേക്ഷിയ്ക്കുമെന്നും ഐശ്വര്യ മാനിയ തലയ്ക്ക് പിടിച്ച് ബോബി പറയുന്നു.

യന്തിരനില്‍ രജനിയുടെ നായികയാവാന്‍ ആറ് കോടി വാങ്ങിയ ഐശ്വര്യയുടെ റെക്കാര്‍ഡ് ഈയിടെ കരീന കപൂര്‍ തകര്‍ത്തിരുന്നു. ഗോല്‍മാല്‍ 3യില്‍ അഭിനയിക്കുന്നതിന് ഏഴ് കോടിയാണ് കരീന ചോദിച്ചത്. പുതിയ ചിത്രത്തിലേക്കുള്ള ക്ഷണം ഐശ്വര്യ സ്വീകരിച്ചാല്‍ കരീനയുടെ റെക്കാര്‍ഡ് പഴങ്കഥയാവും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam