»   » ലാലിനെ ചൊല്ലി പ്രിയനും നിര്‍മ്മാതാവും തമ്മിലടി

ലാലിനെ ചൊല്ലി പ്രിയനും നിര്‍മ്മാതാവും തമ്മിലടി

Posted By:
Subscribe to Filmibeat Malayalam
Mohanlal
പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രമായ തേസിന്റെ പ്രമോയില്‍ മോഹന്‍ലാലിനെ ഒതുക്കി എന്ന ആരോപണത്തിന് പിന്നാലെ ചിത്രത്തിലെ ലാലിന്റെ പ്രതിഫലത്തെ ചൊല്ലിയും വിവാദം.

ഗസ്റ്റ് റോളില്‍ എത്തുന്ന മോഹന്‍ലാലിന് ഒരു കോടി രൂപ പ്രതിഫലമായി നല്‍കണമെന്നായിരുന്നു ചിത്രത്തിന്റെ സംവിധായകനായ പ്രിയദര്‍ശന്റെ നിലപാട്.

എന്നാല്‍ ലാല്‍ മലയാളത്തിലെ വലിയ താരമായിരിക്കുമെന്നും പക്ഷേ ഹിന്ദിയില്‍ അദ്ദേഹത്തിന് മാര്‍ക്കറ്റില്ലെന്നുമായിരുന്നു നിര്‍മ്മാതാവായ രത്തന്‍ ജെയിനിന്റെ വാദം. അതുകൊണ്ടു തന്നെ ഗസ്റ്റ് റോളിലെത്തുന്ന ലാലിന് ഒരു കോടി രൂപ നല്‍കാന്‍ സാധ്യമല്ലെന്നും നിര്‍മ്മാതാവ് അറിയിച്ചു.

എന്നാല്‍ ലാലിനെ വിലകുറച്ച് കാണാനാകില്ലെന്നായിരുന്നു പ്രിയന്റെ നിലപാട്. ഹിന്ദിയില്‍ അഭിനയിക്കാന്‍ ലാല്‍ താത്പര്യം കാണിച്ചിരുന്നില്ല. തന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തേസില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ ലാല്‍ സമ്മതിച്ചത്.

അതുകൊണ്ടു തന്നെ ലാലിന് ഒരു മുഴുനീള മലയാള ചിത്രത്തില്‍ ചെയ്യുമ്പോള്‍ ലഭിയ്ക്കുന്ന പ്രതിഫലം ഈ ഗസ്റ്റ് റോളിന് നല്‍കണമെന്ന് നിര്‍മ്മാതാവിനോട് താന്‍ ആവശ്യപ്പട്ടതായും പ്രിയന്‍ പറഞ്ഞു. എന്നാല്‍ വിവാദത്തോട് പ്രതികരിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായിട്ടില്ല.

English summary
After Mallika Sherawat being brought in to perform an item song against director Priyadarshan's wishes, another dispute has broken out between the him and producer Ratan Jain.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam