»   » അസിന്‍ സെക്‌സിയല്ല ജോണ്‍ എബ്രഹാം

അസിന്‍ സെക്‌സിയല്ല ജോണ്‍ എബ്രഹാം

Posted By: Super
Subscribe to Filmibeat Malayalam
Asin
ഗജിനി എന്ന ഒറ്റച്ചിത്രത്തോടെ ബോളിവുഡ് അംഗീകരിച്ച താരമാണ് അസിന്‍. വന്‍കിടക്കാരില്‍ നിന്നൊക്കെ അസിന് ഓഫറുകള്‍ വരുന്നുമുണ്ട്. സ്വന്തം കാമുകിയെപ്പോലും ഒഴിവാക്കി സല്‍മാന്‍ അസിനെ തന്റെ ചിത്രത്തില്‍ നായികയാക്കി. അസിന്‍ കഴിവുള്ളവളാണെന്ന് അമീര്‍ ഖാനും പറഞ്ഞിട്ടുണ്ട്.

ഷാരൂഖ് തന്റെ നായികാ പദം വച്ചുനീട്ടാനും തയ്യാറായി അസിന്‍ ഇത് തട്ടിക്കളഞ്ഞുവെന്നത് വേറെക്കാര്യം. ഇങ്ങനെയൊക്കെയായിട്ടും അസിനെ നായികയായി വേണ്ടെന്നാണ് ഒരു ബോളിവുഡ് താരം പറയുന്നത്. ആളാരാണെന്നല്ലേ ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ജോണ്‍ എബ്രഹാം തന്നെ.

വിപുല്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിലെ നായികസ്ഥാനത്ത് നിന്നുമാണ് ജോണിന് താല്‍പര്യമില്ലാത്തതിന്റെ പേരില്‍ അസിനെ മാറ്റിയത്. തമിഴിലും തെലുങ്കിലും വിജയമായ കാക്ക കാക്ക എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ചിത്രം.

എന്‍കൗണ്ടര്‍ സ്‌പെഷ്്യലിസ്റ്റായ പോലീസ് ഓഫീസറായാണ് ജോണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇതിന്റെ തെലുങ്ക് പതിപ്പില്‍ വെങ്കിടേഷിന്റെ നായികയായി അസിന്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച്ച വച്ചത്. ഇത് കണക്കിലെടുത്താണ് വിപുല്‍ ഷാ അസിനെ നായിക സ്ഥാനത്തേക്ക് പരിഗണിച്ചത്.

ഇതേക്കുറിച്ച് അസിനോട് സംസാരിക്കുകയും അസിന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ജോണ്‍ എബ്രഹാമിനോട് പറഞ്ഞപ്പോള്‍ കഥ മാറി. അസിന്‍ കഥാപാത്രത്തിന് യോജിക്കില്ലെന്നും കുറച്ച് സെക്‌സിയായ താരങ്ങളാണ് നല്ലതെന്നുമാണ് ജോണിന്റെ വാദം.

എന്നാല്‍ ഇത് ആരാകണം എന്ന കാര്യത്തില്‍ ജോണിന് ഒരു നിശ്ചയവുമില്ല.ബിപാഷ,ദീപിക,സോനം കപൂര്‍ ഇങ്ങനെ പോകുന്നു ജോണിന്റെ സെലക്ഷന്‍.

എന്നാല്‍ ഇതേക്കുറിച്ച് വിപുല്‍ ഷാ പറയുന്നത് മറ്റൊന്നാണ് .ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി വരുന്നതേയുള്ളവെന്നും അസിനെ തന്നെയാണ് നായികസ്ഥാനത്ത് പരിഗണിക്കുന്നതെന്നുമാണ്. എന്നാല്‍ അസിന്‍ നായികയാകുന്ന അനീസ് ബസ്മിയുടെ ചിത്രവുമായി ബന്ധപ്പെട്ട ഡേറ്റ് പ്രശ്‌നങ്ങളാണ് ചിത്രം നീണ്ടുപോകാന്‍ കാരണമെന്നും വിപുല്‍ വിശദീകരിക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X