»   » ബിന്‍ലാദന്‍ ബോളിവുഡില്‍

ബിന്‍ലാദന്‍ ബോളിവുഡില്‍

Posted By:
Subscribe to Filmibeat Malayalam
 The al Qaeda leader looms large over the upcoming Bollywood film Tere Bin Laden.
ഭീകരന്‍ ബിന്‍ ലാദനെ തിരഞ്ഞ് ഇനിയധികം നടക്കേണ്ട, അടുത്തു തന്നെ ലാദന്‍ നിങ്ങളുടെ അടുത്തെത്തും. ബോളിവുഡ് ചിത്രമായ തേരെ ബിന്‍ ലാദനിലൂടെയാണ് അല്‍ക്വയ്ദ തലവന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

പ്രശസ്തിയിലേക്കുള്ള കുറുക്കുവഴി തേടുന്ന ഒരു പാക് യുവപത്രപ്രവര്‍ത്തകന്‍ ലാദനെ തേടുന്ന കഥയാണ് തേരെ ബിന്‍ലാദന്‍ പറയുന്നത്. പാക് നടനായ അലി സഫറാണ് ബിന്‍ ലാദനെ തേടിപ്പോകുന്ന പത്രപ്രവര്‍ത്തകനായി വേഷമിടുന്നത്.

നല്ലൊരു ഭാവി തേടി അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിയ്ക്കുന്ന ജേണലിസ്റ്റിന്റെ വേഷമാണ് അലി അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ ലാദനുമായുള്ള മുഖസാദൃശ്യം മൂലം അയാളുടെ വിസ അപേക്ഷകള്‍ തള്ളപ്പെടുന്നു. തുടര്‍ന്ന് ലാദനിലൂടെ തന്നെ അയാള്‍ പ്രശസ്തനാവുന്ന കഥയാണ് നവാഗത സംവിധായകനായ അഭിഷേക് ശര്‍മ പറയുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇതാദ്യമായല്ല ബോളിവുഡില്‍ സിനിമയൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രമായ മൈ നെയിം ഈസ് ഖാനും 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. എന്നാല്‍ തേരെ ബിന്‍ ലാദന്‍ സീരിയസ് സിനിമയല്ലെന്നുംനര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നതെന്നും സംവിധായകന്‍ പറയുന്നു. ജൂലൈ 16ന് ബിന്‍ ലാദന്‍ നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിലെത്തും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam