»   » നിത്യാനന്ദയുടെ കഥ ബോളിവുഡിലേയ്ക്ക്

നിത്യാനന്ദയുടെ കഥ ബോളിവുഡിലേയ്ക്ക്

Posted By: Super
Subscribe to Filmibeat Malayalam
Ram Gopal Varma
ലൈംഗികവിവാദത്തില്‍ അകപ്പെട്ട സ്വാമി നിത്യാനന്ദയ്ക്ക് ഇപ്പോള്‍ ചലച്ചിത്രവിപണിയില്‍ വന്‍ മാര്‍ക്കറ്റ്. ഭക്തന്മാരേക്കാളേറെ ഇപ്പോള്‍ ചലച്ചിത്ര പ്രവര്‍ത്തകരാണ് നിത്യാനന്ദയെക്കുറിച്ച് ചിന്തിയ്ക്കുന്നത്.

കാര്യം മറ്റൊന്നുമല്ല നിത്യാനന്ദയുടെ കഥ ചലച്ചിത്രമാക്കുകയെന്നതുതന്നെയാണ് എല്ലാവരുടെയും ലക്ഷ്യം. നിത്യാനന്ദ വിവാദത്തില്‍പ്പെട്ട ഉടന്‍ തന്നെ ചിത്രീകരണത്തിലിരിക്കുന്ന ചില തമിഴ് പടങ്ങളില്‍ നിത്യാനന്ദയെ കളിയാക്കുന്ന രീതിയിലുള്ള ഭാഗങ്ങള്‍ ചേര്‍ത്തിരുന്നു.

എന്നാല്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ നിത്യാനന്ദയുടെ കഥയെ അടിസ്ഥാനമാക്കി ഒരു മുഴുനീള ചിത്രം എടുക്കാനാണ് ആലോചിക്കുന്നത്. ദൈവം, രതി ഇവയായിരിക്കും ചിത്രത്തിലെ പ്രധാന വിഷയങ്ങള്‍. ചിത്രത്തിന്റെ പേരും ഗോഡ് ആന്റ് സെക്‌സ് ആയിരിക്കുമെന്നാണ് സൂചന.

ഇതിനായി സ്വാമിമാരുടെ ജീവിതത്തെക്കുറിച്ച് കാര്യമായി പഠിക്കാനൊരുങ്ങുകയാണ് വര്‍മ. ഇത്തരം സ്വാമിമാര്‍ക്ക് ചലച്ചിത്രരംഗത്തുള്ളവരുമായുള്ള ബന്ധങ്ങളും താന്‍ അനാവരണം ചെയ്യുമെന്ന് വര്‍മ്മ പറയുന്നു.

ഗോഡ് ആന്റ് സെക്‌സിന് തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹമിപ്പോള്‍. എന്നാല്‍ ചിത്രം ആര് സംവിധാനം ചെയ്യുമെന്നും ആരൊക്കെ അഭിനയിക്കുമെന്നുമുള്ള കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. തിരക്കഥാ രചന പൂര്‍ത്തിയായശേഷം ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam