ഇമ്രാന്റെ ചുംബനം രസകരമെന്ന് വിദ്യ

ചിത്രത്തിലെ നായകന്മാരിലൊരാളായ ഇമ്രാന്‍ ഹാഷ്മിയുമായുള്ള ചുംബനരംഗങ്ങള്‍ രസകരമായിരുന്നുവെന്ന് വിദ്യ പറയുന്നു. തുഷാര്‍ കപൂര്‍, നസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന അഭിനേതാക്കള്‍. ഇതില്‍ നസറുദ്ദീന്‍ ഷായുമായി നേരത്തെ ഇഷ്ഖിയ എന്ന ചിത്രത്തില്‍ വിദ്യ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയിലെ ചുംബനരംഗത്തിലൂടെയാണ് വിദ്യ താന്‍ ട്രാക്ക് മാറുന്നതിന്റെ സൂചനകള്‍ നല്‍കിയത്.
അതേസമയം ബോളിവുഡിലെ ചുംബനവീരനെന്ന് അറിയപ്പെടുന്ന ഇമ്രാന്‍ ഹാഷ്മിയുമായി ഇതാദ്യമായാണ് വിദ്യ ഒന്നിയ്ക്കുന്നത്. ഒപ്പമഭിനയിക്കുന്ന താരങ്ങളെയെല്ലാം ചുംബിച്ച് വശംകെടുത്തിയിട്ടുള്ള ഇമ്രാന്‍ ഡേര്‍ട്ടി പിക്ചറിലും പതിവ് തെറ്റിയ്ക്കുന്നില്ല. എന്നാല്‍ ഇമ്രാനുമായുള്ള ചുംബനം ആസ്വദിച്ചുവെന്നും രസകരമായിരുന്നുവെന്നുമാണ് വിദ്യ പറയുന്നത്.


Click it and Unblock the Notifications











