»   » അമീര്‍ ആത്മകഥയെഴുതുമോ?

അമീര്‍ ആത്മകഥയെഴുതുമോ?

Posted By:
Subscribe to Filmibeat Malayalam
Aamir Khan
ബോളിവുഡ് സിനിമയ്ക്ക് പുതിയൊരു ദിശാബോധം നല്‍കിയ സൂപ്പര്‍ സ്റ്റാര്‍ അമീര്‍ ഖാന്‍ ആത്മകഥയെഴുതുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ കാത്തിരിയ്ക്കുകയാണ് അമീര്‍ ആരാധകര്‍.

അമീറിന്റെ ആത്മകഥയുടെ അവകാശം സ്വന്തമാക്കാന്‍ രാജ്യത്തെ പ്രമുഖ പ്രസാധകരെല്ലാം ബ്ലാങ്ക് ചെക്കുമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അമീര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

അമീറിന് തിരക്കാണെങ്കില്‍ ജീവചരിത്രം എഴുതാന്‍ സഹകരിച്ചാല്‍ മതിയെന്ന് ചില പ്രസാധകര്‍ നിര്‍ദ്ദേശം വെച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ചെഴുതുന്ന ജീവചരിത്രമെന്ന ആശയത്തോട് അമീറിന് അത്ര പ്രതിപത്തിയില്ലെന്നാണ് സൂചന. എഴുതുന്നുണ്ടെങ്കില്‍ ആത്മകഥ എന്ന നിലപാടിലാണത്രേ അമീര്‍.

അമീറിന്റെ യഥാര്‍ത്ഥ ജീവിതം വെള്ളിത്തിരയിലേതിനെക്കാളും കൂടുതല്‍ താത്പര്യമുള്ളവാക്കുന്നതാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. തന്റെ ജീവിതം കടലാസിലേക്ക് പകര്‍ത്തണമോയെന്ന കാര്യത്തില്‍ അമീറിന്റെ ഉടന്‍ തീരുമാനമെടുക്കുമെന്നും സുഹൃത്തുക്കള്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam