»   » ബട്ടന്‍ അഴിക്കല്‍: അക്ഷയ്‌ മാപ്പു പറഞ്ഞു

ബട്ടന്‍ അഴിക്കല്‍: അക്ഷയ്‌ മാപ്പു പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Aksay Kumar
മുംബൈ: മുംബൈയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലെ ഫാഷന്‍ പരേഡിനിടെ അശ്ലീല ചേഷ്ടകള്‍ കാണിച്ചുവെന്ന പരാതിയില്‍ ബോളിവുഡ്‌ താരം അക്ഷയ്‌ കുമാര്‍ മാപ്പു പറഞ്ഞു.

മാര്‍ച്ച്‌ 30ന്‌ നടന്ന പരിപാടിക്കിടെ റാമ്പില്‍ നിന്നും കാണികള്‍ക്കിടയിലേയ്‌ക്ക്‌ ഇറങ്ങിവന്ന്‌ ഭാര്യ ട്വിങ്കിളിനടുത്തെത്തുകയും ട്വിങ്കിള്‍ അക്ഷയ്‌ യുടെ ജീന്‍സിന്റെ കുടുക്കഴിയ്‌ക്കുന്ന രീതിയില്‍ കാണിക്കുകയും ചെയ്‌ത തമാശ വിവാദമായിരുന്നു.

ലൈവ്‌ ആയി സംപ്രേഷണം ചെയ്‌ത ഈ പരിപാടി ടിവിയിലൂടെ പലരും കണ്ടിരുന്നു. തുടര്‍ന്ന്‌ സാമൂഹിക പ്രവര്‍ത്തകനായ അനില്‍ നായര്‍ അക്ഷയ്‌ യ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. കേസില്‍ തെളിവായി ഷോയുടെ ഫോട്ടോയും വീഡിയോയും ഇദ്ദേഹം ഹാജരാക്കിയിരുന്നു.

അക്ഷയ്‌ യ്‌ക്കെതിരെയുള്ള കേസില്‍ പൊലീസ്‌ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനിരിക്കെയാണ്‌ അദ്ദേഹം ക്ഷമചോദിച്ചുകൊണ്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌. തന്റെ പ്രവൃത്തികൊണ്ട്‌ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ താനതില്‍ ക്ഷമചോദിക്കുന്നുവെന്നും താന്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും കേസ്‌ ഒതുക്കാനായി അക്ഷയ്‌ ബുദ്ധിപൂര്‍വ്വം ഒരു നീക്കം നടത്തിയിരിക്കുകയാണെന്നാണ്‌ ബോളിവുഡ്‌ ഒട്ടുക്കുമുള്ള സംസാരം. കാരണം പൊതുവേദിയില്‍ അശ്ലീലം കാണിക്കുന്നത്‌ ഗുരുതരമായ കുറ്റമാണെന്ന്‌ ചില നിയമവിദ്‌ഗ്‌ധര്‍ അക്ഷയെയും ഭാര്യയെയും ഉപദേശിച്ചിട്ടുണ്ടത്രേ. അതുകൊണ്ട്‌ ക്ഷമ പറഞ്ഞ്‌ തടിതപ്പാനുള്ള ശ്രമമാണിതെന്നാണ്‌ പറയുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam