»   » അസിന്‍ പ്രാണിയെ തിന്നു; സല്‍മാന്‍ ഞെട്ടി

അസിന്‍ പ്രാണിയെ തിന്നു; സല്‍മാന്‍ ഞെട്ടി

Posted By:
Subscribe to Filmibeat Malayalam
Asin
റെഡി എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് തായ്‌ലാന്റില്‍ നടക്കുന്നതിനിടെയായിരുന്നു ആ സംഭവം. ആ കാഴ്ച കണ്ട് മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ ഞെട്ടിപ്പോയി. അറപ്പുകൊണ്ട് സല്‍മാന്‍ ചൂളി. അസിന്‍ അതാ പ്രാണിയെത്തിന്നു!

ഏത് അസിന്‍ എന്ന് ചോദിക്കേണ്ട നമ്മുടെയെല്ലാം പ്രിയ നായിക അസിന്‍ തോ്ട്ടുങ്കല്‍. ഷൂട്ടിങിനിടെ അവിടെ കണ്ടിരുന്ന പ്രാണികളെക്കുറിച്ച് അസിന്‍ അവിടത്തെ പാചകക്കാരോട് അന്വേഷിച്ചു. അപ്പോഴാണ് അയാള്‍ അത് കഴിയ്ക്കാന്‍ പറ്റുന്നവയാണെന്ന് പറഞ്ഞത്്.

അസിന്‍ ഇതിനെക്കുറിച്ച് ചോദിച്ചുകൊണ്ടുനില്‍ക്കേ ഒരു പാചകക്കാരന്‍ ഈ പ്രാണികളെ പിടിച്ച് ഒരു ബക്കറ്റില്‍ ഇട്ടു, എന്നിട്ട് കഴിയ്ക്കാമോയെന്ന് അസിനോടും സല്‍മാനോടുമായി ചോദിച്ചു. സല്‍മാന്‍ അറപ്പുമൂലം പിന്‍മാറി. പാചകക്കാരന്‍ വീണ്ടും വെല്ലുവിളിച്ചപ്പോള്‍ അസിന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ഉടന്‍തന്നെ താരം ആ പ്രാണികളെ പിടിച്ച് തിന്നാനും തുടങ്ങി.

ഇത് കണ്ടുനിന്ന സല്‍മാന്‍ സ്തബ്ധനായിപ്പോയത്രേ. പ്രാണികളെ തിന്നാല്‍ പറയുമ്പോള്‍ അസിന്‍ അറപ്പുകൊണ്ട് ഓടുമെന്നാണത്രേ സല്‍മാന്‍ കരുതിയത്. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. അസിന്റെ പ്രാണിതീറ്റ കണ്ട് സെറ്റിലുള്ളവരെല്ലാം ഞെട്ടിപ്പോയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എങ്ങനെ പ്രാണികളെ തിന്നുവെന്ന് എല്ലാവരും അതിശയത്തോടെ ചോദിച്ചപ്പോള്‍ അസിന്റെ ഉത്തരം എന്തായിരുന്നുവെന്നോ വെറുതെ അങ്ങ് തന്നുകതന്നെയെന്ന്. എന്തായാലും പാമ്പിനെ തിന്നുന്ന നാട്ടില്‍പോയാല്‍ നടുക്കഷണം തിന്നണമെന്ന പല്ലവി അസിന് മുമ്പേ അറിയാമെന്ന് തോന്നുന്നു. എന്തായാലും മസില്‍മാന്‍ തോറ്റിടത്ത് പ്രാണിയെത്തിന്നിട്ടായാലും അസിന്‍ വിജയം കണ്ടിരിക്കുകയാണ്.

English summary
The south indian beauty Asin, who is currently shooting for Ready with Salman Khan in Thailand, was asked to munch into an insect that was flitting around the trees by her co-star. The actress took the insect, popped it in her mouth, shrugged and went on to shoot for her scene. When asked about how she could pull that off, Asin said, "It's all in the mind.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam