»   » ബിക്കിനി ഇടില്ലെന്ന് മല്ലികയുടെ വാശി!

ബിക്കിനി ഇടില്ലെന്ന് മല്ലികയുടെ വാശി!

Posted By:
Subscribe to Filmibeat Malayalam
Mallika
മല്ലിക ഷെരാവത്ത് ബിക്കിനിയണിഞ്ഞഭിനയിക്കുകയെന്നത് പുതുമയുള്ള കാര്യമല്ല, അഭിനയിക്കുന്ന ചിത്രത്തില്‍ ഒരുസീനിലെങ്കിലും ടുപീസില്‍ വരുകയെന്നത് മല്ലികയുടെ പതിവുരൂതിയാണ്. എന്നാല്‍ തന്റെ പതിവുകളൊക്കെ തെറ്റിക്കാന്‍ പോകുന്നതിനുള്ള ഒരു സൂചനയാണ് ഇപ്പോല്‍ മല്ലിക നല്‍കിക്കൊണ്ടിരുന്നത്.

മറ്റൊന്നുമല്ല പുതിയചിത്രമായ ധമാല്‍ 2വില്‍ ബിക്കിനിയിടാനുള്ള സംവിധായകന്റെ നിര്‍ദ്ദേശം മല്ലിക നിരസിച്ചു. ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്യും മുമ്പ് തന്നെ സംവിധായകന്‍ ബിക്കിനി സീനിന്റെ കാര്യം മല്ലികയോട് പറഞ്ഞിരുന്നു, പറ്റില്ലെന്ന് അപ്പോള്‍ത്തന്നെ മല്ലിക വ്യക്തമാക്കുകയും ചെയ്തു.

എന്നാലും ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ താരത്തെ പറഞ്ഞ് മനസ്സിലാക്കിക്കാം എന്നധാരണയിലാരുന്നുവത്രേ സംവിധായകന്‍ ഇന്ദ്ര കുമാര്‍. ബിക്കിനി ഷൂട്ടിന്റെ സമയമായപ്പോള്‍ കുമാര്‍ മല്ലികയോട് കാര്യം പറഞ്ഞു. എന്നാല്‍ അപ്പോള്‍ത്തന്നെ പറ്റില്ലെന്ന് താരം തുറന്നടിക്കുകയും ചെയ്തു.

വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മാത്രമല്ല അരക്ക് മുകളിലോട്ടുള്ള ഭാഗം പ്രദര്‍ശിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന് ഒരിളവ് ചെയ്യാന്‍ താരം തയ്യാറായി. അരക്കുകീഴെയുള്ള ഭാഗത്തിന് മറ്റുവല്ലവരെയും വിളിക്കാനായിരുന്നു മല്ലികയുടെ നിര്‍ദ്ദേശം.

താരം പിടിവാശി വിടില്ലെന്നായപ്പോള്‍ ഗത്യന്തരമില്ലാതെ സംവിധായകന്‍ മുകള്‍ഭാഗം മല്ലികയുടേതായും അരയ്ക്കുകീഴോട്ടുള്ളഭാഗം മല്ലികയുടെ ശരീരവാമായി സാമ്യമുള്ള ഒരു ഡ്യൂപ്പ് നടിയുടേതായും ചിത്രീകരിച്ചിരിക്കുകയാണ്. ബിക്കിനി രംഗം വേണ്ടെന്ന് വച്ച് എന്ത് മാറ്റമാണ് മല്ലിക സ്വന്തം കാര്യത്തില്‍ കൊണ്ടുവരാനിരിക്കുന്നതെന്ന് ചിന്തയിലാണ് ഇപ്പോള്‍ ബോളിവുഡ്.

നേരത്തേ കങ്കണ റാവത്തും, സോനാക്ഷി സിന്‍ഹയുമെല്ലാം ബിക്കിനി അണിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രമുഖ നായികതാരം കരീന കപൂര്‍ രംഗത്തെത്തിയത് താന്‍ ബിക്കിനി ഇടാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു. ഇതിന് കാരണമായി കരീന പറഞ്ഞത് തന്നെ ബിക്കിനിയിട്ടുകാണാന്‍ കാമുകനായ സെയ്ഫ് അലി ഖാന് ഇഷ്ടമാണെന്നായിരുന്നു.

English summary
The Murder queen Mallika Sherawat says no to bikini shoots. Mallika was ready to give the shot of the upper part of the body above her waist, but wanted a body double for the lower body scene for the movie Dhamaal 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam