»   » പാര്‍വതിയും വെള്ളിത്തിരയിലേക്ക്‌

പാര്‍വതിയും വെള്ളിത്തിരയിലേക്ക്‌

Subscribe to Filmibeat Malayalam
ലോക സുന്ദരി മത്സരത്തിലൂടെ പ്രശസ്‌തിയുടെ വെള്ളി വെളിച്ചത്തിലെത്തിയ പാര്‍വതി ഓമനക്കുട്ടന്‍ വെള്ളിത്തിരയിലേക്ക്‌. യുണൈറ്റഡ്‌-6 എന്ന ബോളിവുഡ്‌ ചിത്രത്തിലൂടെയാണ്‌ ലോകസുന്ദരിയുടെ രംഗപ്രവേശം.

പുതുമുഖങ്ങളെ കേന്ദ്രമാക്കി സംവിധായകന്‍ ആര്യന്‍ സിങ്‌ ഒരുക്കുന്ന യുണൈറ്റഡ്‌ 6 ബാങ്കോക്കിലാണ്‌ ചിത്രീകരിയ്‌ക്കുന്നത്‌. അമ്പത്‌ ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ചിത്രത്തിന്‌ വേണ്ടി പാര്‍വതി ബാങ്കോക്കിലേക്ക്‌ പറന്നു കഴിഞ്ഞു. അഞ്ച്‌ നായികമാരുള്ള ചിത്രത്തില്‍ നായകനില്ല എന്ന പ്രത്യേകതയുമുണ്ട്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

2008ലെ ലോക സുന്ദരി മത്സരത്തില്‍ റണ്ണറപ്പായിരുന്ന പാര്‍വതിയെ തേടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നിരുന്നുവെങ്കിലും അതൊന്നും ഈ മലയാളി പെണ്‍കൊടി സ്വീകരിച്ചിരുന്നില്ല. ഇതിലൊന്നും എന്റെ സ്വപ്‌നങ്ങള്‍ ഒതുങ്ങി നില്‌ക്കുന്നില്ല, ഹോളിവുഡ്‌ വരെ താന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഈ സുന്ദരി പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam