»   »  പൂനം പാണ്ഡെ ആശുപത്രിയില്‍

പൂനം പാണ്ഡെ ആശുപത്രിയില്‍

Posted By:
Subscribe to Filmibeat Malayalam
Poonam Pandey in hospital?
ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയാല്‍ തുണിയുരിയുമെന്ന് പ്രഖ്യാപിച്ച മോഡല്‍ പൂനം പാണ്ഡെ ആശുപത്രിയിലായി. കടുത്ത വയറുവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് പൂനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിശദമായ പരിശോധനയില്‍ പൂനത്തിന്റെ വൃക്കയില്‍ കല്ലുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചെറിയ ശസ്ത്രക്രിയ നടത്തി കല്ല് നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന പൂനത്തിനെ ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അവരുടെ വക്താവ് അറിയിച്ചു.

അതേസമയം നഗ്‌നതാപ്രദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ നേരിട്ട് അറിയിക്കുമെന്നും പൂനത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ സംസ്‌ക്കാരത്തെ മാനിച്ച് തന്റെ പ്രദര്‍ശനം മറ്റൊരു രാജ്യത്ത് നടത്താന്‍ തയ്യാറാണെന്ന് കഴിഞ്ഞദിവസം അവര്‍ അറിയിച്ചിരുന്നു.

ഇന്ത്യ ലോകകപ്പ് നേടിയതിന് പിന്നാലെ പൂനം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇപ്പോഴും ഫോണ്‍ നിശബ്ദമാണ്. ഭീഷണികളും പ്രലോഭനങ്ങളും ഏറിയതോടെയാണ് പൂനം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്.

ഈ മാസം പാരീസില്‍ തനിക്ക് ഒരു ഷൂട്ടിങ് ഉണ്ടെന്നും അതിനിടയില്‍ താന്‍ നഗ്‌നയാകാന്‍ തയ്യാറാണെന്നും കാട്ടി ബിസിസിഐയ്ക്ക് ഒരു കത്ത് അയച്ചിരുന്നു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും തനിക്ക് മറുപടി ലഭിച്ചില്ലെന്ന് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പൂനം വെളിപ്പെടുത്തി. താന്‍ നടത്തിയ പ്രഖ്യാപനത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Model Poonam Pandey, who had vowed to strip if India won the World Cup but turned out a no show, is hospitalised for an operation to remove kidney stones, says her publicist.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam