»   » ഷാരൂഖ് ചോദിച്ചു; സല്‍മാന്‍ നിരസിച്ചു

ഷാരൂഖ് ചോദിച്ചു; സല്‍മാന്‍ നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam
Salman
ബോഡിഗാര്‍ഡ് എന്ന പുതിയ ചിത്രം ഹിറ്റായതോടെ ബോളിവുഡില്‍ നടന്‍ സല്‍മാന്‍ ഖാന്റെ താരത്തിളക്കം കൂടിയിരിക്കുകയാണ്. സല്ലുവിങ്ങനെ തിളക്കത്തിലിരിക്കുമ്പോള്‍ പഴയസുഹൃത്തും ബോളിവുഡിന്റെ ബാദ്ഷയുമായ ഷാരൂഖ് ഖാന്‍ ഒരാവശ്യവുമായി അടുത്തെത്തി, പക്ഷേ അത് കേട്ടുകഴിഞ്ഞ സല്‍മാന്‍ ഒരുതരത്തിലും ആ ആവശ്യം അംഗീകരിച്ചില്ലെന്നാണ് കേള്‍ക്കുന്നത്.

മറ്റൊന്നുമല്ല ഷാരൂഖ് ആവശ്യപ്പെട്ടത്, സല്ലുവിന്റെ ബോഡിഗാര്‍ഡിനൊപ്പം തന്റെ പുതിയ ത്രിഡി ചിത്രമം ഡോണ്‍ 2വിന്റെ ട്രെയിലിര്‍ പ്രദര്‍ശിപ്പിക്കണം. എന്നാല്‍ ഒരു കനത്ത നോ മാത്രമാണത്രേ ഈ നിര്‍ദ്ദേശം കേട്ട സല്‍മാനില്‍ നിന്നും പുറത്തുവന്നത്. അതേസമയം ഹൃത്വിക് റോഷന്റെ ചിത്രമായ അഗ്‌നിപഥ് ട്രെയിലറിന് ബോഡിഗാര്‍ഡി'നൊപ്പം എത്താനുള്ള അവസരം കിട്ടുകയും ചെയ്തിട്ടുണ്ട്.

2ഡി, 3ഡി സാങ്കേതികയിലാണ് ഡോണ്‍2' പ്രദര്‍ശനത്തിനെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ 2ഡി പതിപ്പ് ട്രെയ്‌ലര്‍ ഫാര്‍ഹാന്‍ അക്തറുടെ ഭസിങ്കഗി ന മിലേംഗി ദൊബാര'യോടൊപ്പം പുറത്തെത്തിച്ചിരുന്നു. ഇനി 3ഡി പതിപ്പ് ട്രെയിലര്‍ പുറത്തിറക്കണം.

അത് 'ബോഡി ഗാര്‍ഡി'നൊപ്പം എത്തിക്കുന്നതിനുവേണ്ടി ഡോണ്‍ 2 വിന്റെ നിര്‍മ്മാതാക്കളായ എക്‌സല്‍ എന്റര്‍ടൈയ്‌മെന്റ് താത്പര്യമെടുക്കുകയായിരുന്നു. ബോളിവുഡില്‍ ഇപ്പോള്‍ കൂടതല്‍ വിലയുള്ളവനായി മാറിയ സല്‍മാന്‍ ചിത്രത്തോടൊപ്പമാകുമ്പോള്‍ കൂടുതല്‍ ഗുണംചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.

എന്നാല്‍ വളഞ്ഞവഴിയില്‍കൂടി സൗഹൃദംസ്ഥാപിക്കാനുള്ള ഷാരൂഖിന്റെ ശ്രമം സല്‍മാന്‍ നിരസിച്ചുകളഞ്ഞിരിക്കുകയാണ്. അനേകനാളുകളായി വലിയ രസത്തിലല്ലാത്ത ഷാരൂഖും സല്‍മാനും കൂടിച്ചേരാനുള്ള ഒരു അവസരവും സല്‍മാന്റെ നോയിലൂടെ നഷ്ടവുമായി.

ഇനിയിപ്പോള്‍ ഷാരൂഖിന്റെ തന്നെ ചിത്രമായ റാ വണ്ണി'നൊപ്പം ഡോണ്‍ 2'വിന്റെ 3ഡി ട്രെയ്‌ലര്‍ എത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റാ വണ്‍' ദീപാവലിക്ക് തീയറ്ററുകളിലെത്തും.

അടുത്തിടെ ചികിത്‌സയുടെ ഭാഗമായി അമേരിക്കയില്‍ പോയ സല്‍മാന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഷാരൂഖ് ആശംസകള്‍ നേര്‍ന്നിരിക്കുന്നു. എന്നാല്‍ സമാധാനസന്ദേശങ്ങളൊന്നും സല്ലുവിന്റെ ഉള്ളില്‍് തട്ടിയിട്ടില്ലെന്നാണ് സൂചന .

English summary
Salman Khan is reported to have said a blunt no to Shahrukh Khan. The emotional Salman who is known to keep grudges for long recently refused to attach SRK's upcoming 'Don 2' 3D trailer with 'Bodyguard',

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam