»   » ഋത്വിക്കിന്റെ വീട്ടില്‍ ഒളിക്യാമറകള്‍

ഋത്വിക്കിന്റെ വീട്ടില്‍ ഒളിക്യാമറകള്‍

Posted By:
Subscribe to Filmibeat Malayalam
Hritik
ബോളിവുഡ് നായകന്‍ ഋത്വിക് റോഷന്റെ ജൂഹുവിലുള്ള വീട്ടില്‍ ഒളിക്യാമറകള്‍, ഒ്ന്നും രണ്ടുമല്ല ഒന്‍പത് ക്യാമറകളാണ് റോഷന്‍ കുടുംബം വീട്ടിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്.

ജൂണ്‍ 30ന് നടന്ന വമ്പന്‍ മോഷണമാണ് ഇവരെ വീട്ടില്‍ ക്യമാറകള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിച്ചത്. ഈ മോഷണക്കേസ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

വീടിന്റെ മൂന്ന് നിലകളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുറേനാള്‍ മുമ്പേ ഋത്വികിന്റെ പിതാവ് രാകേഷ് റോഷന്‍ ക്യാമറകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നുവത്രേ.

ടിവി സ്‌ക്രീനുമായി ബന്ധിപ്പിച്ച ക്യാമറകള്‍ രാവും പകലും ഒരുപോലെ പ്രവര്‍ത്തിക്കും. മൂന്ന് ക്യാമറകള്‍ മൂന്നു നിലകളിലായി പ്രവേശന കവാടങ്ങളിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഒന്ന് അടുക്കളയിലും മറ്റുള്ളവ പലഭാഗങ്ങളിലുമായാണ് വച്ചിരിക്കുന്നത്. അടുക്കളിയില്‍ ക്യാമറ വച്ചിരിക്കുന്നത് മോഷണം തടയാന്‍ വേണ്ടി മാത്രമല്ല പാചകക്കാരുടെ പാചക രീതികള്‍ നേരിട്ടറിയാന്‍ കൂടിയാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos