»   » അമീറിന് കുഞ്ഞുപിറന്നത് വാടകഗര്‍ഭപാത്രത്തില്‍

അമീറിന് കുഞ്ഞുപിറന്നത് വാടകഗര്‍ഭപാത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Aamir Khan and Kiran
നടന്‍ അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും കുഞ്ഞുപിറന്നത് വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രത്തിലൂടെ.

'നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രയാസങ്ങള്‍ക്കും ശേഷം ലഭിച്ച കുഞ്ഞായതിനാല്‍ ഇവന്‍ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍. ദൈവത്താലും ശാസ്ത്രത്തിന്റെ അത്ഭുതത്താലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്‌നേഹത്താലും കരുതലിനാലും ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു കുഞ്ഞുപിറന്നത് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ കുറിപ്പില്‍ ആമിറും (46), കിരണും (38) പറഞ്ഞു.

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) വഴി ഡിസംബര്‍ 1ന് വ്യാഴാഴ്ചയാണു കുഞ്ഞ് പിറന്നതെങ്കിലും വാര്‍ത്ത പുറത്തുവിട്ടത് ഡിസംബര്‍ അഞ്ചിന് തിങ്കളാഴ്ചയാണ്. ഇതിന് മുമ്പ് കിരണ്‍ റാവു ഗര്‍ഭിണിയായതും പിന്നീട് ഗര്‍ഭമലസിയതുമെല്ലാം വാര്‍ത്തയായിരുന്നു. പിന്നീടാണ് അമീറും കിരണും സറോഗസിയിലൂടെ ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചത്.

മുന്‍ഭാര്യ റീന ദത്തുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യത്തില്‍ ആമിറിന് ഒരു മകനും ഒരു മകളുമുണ്ട്. 2002 ഡിസംബറില്‍ വിവാഹമോചനം നേടിയ ആമിര്‍ 2005ലാണ് സംവിധായിക കിരണിനെ വിവാഹം ചെയ്തത്.

English summary
Bollywood actor and director Aamir Khan and his wife Kiran Rao have become parents to a baby boy born to a surrogate mother.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam