»   » നഗ്നചിത്രം: നഷ്ടപരിഹാരമായി 10കോടി വേണമെന്ന് വീണ

നഗ്നചിത്രം: നഷ്ടപരിഹാരമായി 10കോടി വേണമെന്ന് വീണ

Posted By:
Subscribe to Filmibeat Malayalam
Veena Malik FHM Cover
നഗ്‌നചിത്രം വന്‍ വിവാദമായതിനെത്തുടര്‍ന്ന് പാക് സിനിമാനടി വീണാ മാലിക് ഇന്ത്യന്‍ മാസികയായ എഫ് എച്ച് എമ്മിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കി. പുരുഷന്മാരെ ഉദ്ദേശിച്ച് വിപണിയിലിറക്കുന്ന മാസികയുടെ ഇന്ത്യന്‍ പതിപ്പായ 'എഫ്.എച്ച്.എം. ഇന്ത്യ'യുടെ ഡിസംബര്‍ ലക്കത്തിലാണ് വീണാമാലിക്കിന്റെ നഗ്‌നഫോട്ടോ മുഖചിത്രമായി ഉപയോഗിച്ചത്.

പൂര്‍ണനഗ്‌നയായ നടിയുടെ ഇടതുകൈയില്‍ പാക് ചാരസംഘടനയുടെ പേരായ ഐഎസ്‌ഐ എന്ന് അടയാളപ്പെടുത്തിയത് വ്യക്തമാണ്.
തിങ്കളാഴ്ചയാണ് ഈ ലക്കം വിപണിയിലിറക്കിയതെങ്കിലും മാസികയുടെ വെബ്‌സൈറ്റില്‍ കവര്‍ചിത്രം നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ചിത്രം പാകിസ്താനില്‍ വന്‍വിവാദമായതോടെയാണ് ചിത്രത്തില്‍ കൃത്രിമം കാണിച്ചെന്ന പരാതിയുമായി വീണാ മാലിക് രംഗത്തെത്തിയത്.

മാസികയ്‌ക്കെതിരെ പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് മാലിക്കിന്റെ വക്താവ് സൊഹൈല്‍ റഷീദ് പറഞ്ഞു. വീണയുടെ വിശ്വാസ്യതയെയും സ്വഭാവത്തെയും ഇന്ത്യന്‍ മാസിക ബലികഴിച്ചതായും ഇതുവരെയും നഗ്‌നത പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത വീണ, ഭാവിയിലും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വീണാ മാലിക്കിന്റെ ആരോപണങ്ങളില്‍ മാസികയുടെ എഡിറ്റര്‍ കബീര്‍ ശര്‍മ അതിശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ചിത്രം വ്യാജമായി നിര്‍മിച്ചതല്ലെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടാന്‍ ഒരുക്കമാണെന്നുമാണ് ശര്‍മ പറയുന്നത്.

English summary
Veena Malik has filed a defamation suit against the Indian magazine for the cover photo of her posing nude with the initials of Pakistan's intelligence agency on her arm,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam