»   » വിദ്യ; ഹുസൈന്റെ പുതിയ ലഹരി

വിദ്യ; ഹുസൈന്റെ പുതിയ ലഹരി

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ചിത്രകാരന്‍ എംഎഫ് ഹുസൈന്‍ ഇങ്ങനെയാണ് ഓരോ കാലത്തും ഓരോ സൗന്ദര്യത്തിന് പിന്നാലെ, അത് അഘോഷിച്ച് ആസ്വദിച്ച് അടുത്തതിലേയ്ക്ക്.

മാധുരി ദീക്ഷിത്തി (ചിത്രങ്ങള്‍)നോടായിരുന്നു ആദ്യം ഹുസൈന് പ്രണയം. പിന്നീട് അത് തബു (ചിത്രങ്ങള്‍) വിനോടായി. അതിനും ശേഷം അമൃതാ റാവു (ചിത്രങ്ങള്‍) വിനോടായിരുന്നു. ഇപ്പോള് വിദ്യാ ബാലനാണ് ഹുസൈന്റെ ആരാധനാപാത്രം.

ആദ്യ ചിത്രമായ പരിണിതയിലെ അഭിനയം കണ്ടതോടെയാണ് ഹുസൈന്‍ വിദ്യയുടെ ഫാനായി മാറിയത്. പിന്നീട് ഇഷ്‌കിയ, പാ എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചതോടെ വിദ്യ ഹുസൈന് പ്രിയങ്കരിയായി.

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമാണ് വിദ്യയെന്നാണ് ഹുസൈന്‍ പറയുന്നത്. സ്വന്തം കഴിവുകളെക്കുറിച്ച് വിദ്യയ്ക്ക് നല്ല ബോധ്യമുണ്ട്. അവരുടെ മനസ്സിന്റെ പ്രതിഫലനം ഓരോ ചിത്രത്തിലും കാണാം.

മറ്റുള്ളവര്‍ കൂടുതല്‍ ഗ്ലാമറസാവാന്‍ ശ്രമിക്കുമ്പോള്‍ വിദ്യ തനിക്ക് യോജിച്ച വസ്ത്രങ്ങള്‍ ധരിച്ചു മാത്രം ഓരോ സിനിമയിലും എത്തുന്നു- ഹുസൈന്‍ പറയുന്നു.

ഹുസൈന്‍ 2011ല്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തില്‍ ചിലപ്പോള്‍ വിദ്യയായിരിക്കും നായികയെന്ന് ഹുസൈനോട് അടുത്ത വൃത്തങ്ങള്‍ സുചിപ്പിക്കുന്നു.

മാധുരി ദീക്ഷിതിന്റെ കടുത്ത ആരാധകനായ ഹുസൈന്‍ 2000ത്തില്‍ മാധുരിയെ നായികയാക്കി 'ഗജഗാമിനി' സംവിധാനം ചെയ്തിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam