»   » 3 ഇഡിയറ്റ്‌സിന് ഹോളിവുഡ് റീമേക്ക്

3 ഇഡിയറ്റ്‌സിന് ഹോളിവുഡ് റീമേക്ക്

Posted By:
Subscribe to Filmibeat Malayalam
3 Idiots
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും പണംവാരിപ്പടം 3 ഇഡിയറ്റ്‌സ് ഹോളിവുഡിലേക്ക്. 2009ല്‍ വിനോദ് ചോപ്ര നിര്‍മിച്ച ഈ സൂപ്പര്‍ഹിറ്റിന്റെ റീമേക്കുമായി ബന്ധപ്പെട്ട് മൂന്ന് ഹോളിവുഡ് സ്റ്റുഡിയോകളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഹോളിവുഡ് മാത്രമല്ല ചൈനയും 3 ഇഡിയറ്റ്‌സിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്. അടുത്തയാഴ്ച ചൈന മെയിന്‍ലാന്റില്‍ ചിത്രത്തിന്റെ 900 പ്രിന്റുകളാണ് റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രം ഇത്ര വലിയ രീതിയില്‍ ചൈനയില്‍ റിലീസ് ചെയ്യുന്നത്. നേരത്തെ ഹോങ്കോങില്‍ റിലീസ് ചെയ്തപ്പോള്‍ സിനിമ 30 ലക്ഷം ഡോളര്‍ നേടിയിരുന്നു. ഇതുമാത്രമല്ല, കുങ് ഫു ഹസില്‍ സംവിധായന്‍ സ്റ്റീഫന്‍ ചോ 3 ഇഡിയ്റ്റ്‌സിന്റെ ചൈനീസ് പതിപ്പ് ഒരുക്കാനും ആലോചിയ്ക്കുന്നുണ്ട്.

അന്തര്‍ദ്ദേശീയ തലത്തില്‍ 3 ഇഡിയറ്റ്‌സ് നേടുന്ന പുതിയ അംഗീകാരങ്ങളില്‍ ഏറെ സന്തോഷിയ്ക്കുന്നത് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയാണ്.

ബോക്‌സ് ഓഫീസില്‍ 340 കോടിയോളം രൂപ വാരിയ 3 ഇഡിയറ്റ്‌സില്‍ അമീര്‍ ഖാന്‍, മാധന്‍ ശര്‍മന്‍ ജോഷി എന്നിവരായിരുന്നു പ്രധാനതാരങ്ങള്‍. ചേതന്‍ ഭഗതിന്റെ ബെസ്റ്റ് സെല്ലര്‍ നോവലായ ഫൈവ് പോയിന്റ് സംവണ്ണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് 3 ഇഡിയ്റ്റ്‌സ് ഒരുക്കിയത്.

വിജയ്‌യിനെ നായകനാക്കി തമിഴില്‍ നന്‍പന്‍ എന്നപേരില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.

English summary
Talks are that Vidhu Vinod Chopra's 2009 blockbuster '3 Idiots' is going to have a Hollywood remake. According the producer they are discussing the deal for the remake with three studios in Hollywood and one company in Italy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam