»   » അസിനെ വീഴ്ത്തിയ പാചകക്കാരന്‍

അസിനെ വീഴ്ത്തിയ പാചകക്കാരന്‍

Posted By:
Subscribe to Filmibeat Malayalam
Asin
വണ്ണം വയ്ക്കുമോ എന്ന പേടിയില്‍ ഭക്ഷണം പിശുക്കുന്നയാളല്ല താനെന്ന് നടി അസിന്‍ തോട്ടുങ്കല്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്തുതരം ഭക്ഷണവും രുചിച്ചു നോക്കാന്‍ ഈ മലയാളിപെണ്‍കൊടി മടിയ്ക്കാറില്ല.

തന്റെ പുതിയ ചിത്രമായ ഹൗസ്ഫുള്‍ 2വിന്റെ ഷൂട്ടിങ്ങിനിടെ അസിനായി നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഒരു സ്‌പെഷ്യല്‍ ഡിഷ് ഉണ്ടാക്കി നല്‍കി. സംഭവം ഒരു വെജിറ്റബിള്‍ കറിയായിരുന്നെങ്കിലും നടിയ്ക്ക് അത് നന്നായി ബോധിച്ചു.

മിഥുന്റെ പാചക രഹസ്യമറിയണമെന്നായി അസിന്‍. കറിയുണ്ടാക്കിയ വിധം പറഞ്ഞു കൊടുത്തെങ്കിലും അസിന്‍ നടന്റെ പാചകത്തെ പുകഴിത്തിക്കൊണ്ടേയിരുന്നു.

താന്‍ ഇത്രയും നാള്‍ കഴിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല ഡിഷ് ആണ് ഇതെന്നായിരുന്നു അസിന്റെ ആദ്യ കമന്റ്. റെസിപി കിട്ടിയെങ്കിലും താന്‍ പാചകം ചെയ്താല്‍ ഇത്രയും നന്നാവുമെന്ന് തോന്നുന്നില്ലെന്ന് കൂടി നടി പറഞ്ഞപ്പോള്‍ മിഥുന്റെ മനം നിറഞ്ഞിട്ടുണ്ടാവുമെന്ന് ചുരുക്കം. ഭക്ഷണം മൂലം അസിനും മിഥുനും പിന്നീട് നല്ല ദോസ്തുക്കളായി മാറിയെന്നും സെറ്റിലുള്ളവര്‍ പറയുന്നു.

English summary
Bollywood actress Asin got a taste of Mithun Chakraborty's culinary skills during the shooting of 'Housefull 2'. The 25-year-old actress couldn't help but sing praises of the actor-hotelier after he cooked a simple vegetable curry on the sets of the Sajid Khan directed sequel of 'Houseful'.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam