»   »  അസിന്‍ ജോണ്‍ എബ്രഹാമിനൊപ്പം

അസിന്‍ ജോണ്‍ എബ്രഹാമിനൊപ്പം

Posted By:
Subscribe to Filmibeat Malayalam
Asin
ഗജിനിയുടെ ഹിന്ദി റീമേക്ക് വന്‍ വിജയമായപ്പോള്‍ നായികയായ അസിന് ബോളിവുഡില്‍ ഭാഗ്യം കൈവന്നുവെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ ഉടന്‍തന്നെ ഹിന്ദി ചലച്ചിത്രലോകത്ത് അസിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നും തെന്നിന്ത്യയിലേയ്ക്കുതന്നെ തിരിച്ചുവരുകയാണെന്നും അഭ്യൂഹങ്ങളുണ്ടായി.

എന്നാല്‍ ഇതൊന്നു താരത്തെ ഉലച്ചില്ല. വളരെ സൂക്ഷമതയോടെ ഓരോ ചിത്രങ്ങളും തിരഞ്ഞെടുത്ത അസിന്‍ താന്‍ ബോളിവുഡില്‍ മുന്നോട്ടുതന്നെയാണെന്ന് തെളിയിച്ചുകഴിഞ്ഞു. അമീര്‍, ഖാന്‍, സല്‍മാന്‍ ഖാന്‍, എന്നിവര്‍ക്കുപിന്നാലെ ബോളിവുഡിന്റെ ചോക്ലേറ്റ് നായകന്‍ ജോണ്‍ എബ്രഹാനിമൊപ്പവും അസിന്‍ അഭിനയിക്കുന്നു.

തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായ കാക്ക കാക്കയുടെ ഹിന്ദി റീമേക്കിലാണ് അസിനും ജോണും നായികാ നായകന്മാരാകുന്നത്. സൂര്യ-ജ്യോതിക കൂട്ടുകെട്ടില്‍ തമിഴില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് ഗൗതം മേനോന്റെ കാക്ക കാക്ക.

ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയ ഈ ചിത്രമാണ് സൂര്യ, ജ്യോതിക ജോഡികളെ തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കിയത്. ചിത്രത്തില്‍ അസിന്റെ വേഷത്തിന് വേണ്ടത്ര അഭിനയ പ്രാധാന്യവുമുണ്ട്.

സല്‍മാനൊപ്പം മറ്റൊരു ചിത്രത്തില്‍ക്കൂടി അസിന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ജോണിന്റെ നായികയാവുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

എന്തായാലും അസിനും ജോണും തമ്മിലുള്ള രസതന്ത്രം വിജയകരമാകുമോയെന്ന് കാത്തിരുന്നു കാണാം. മെയ് മാസത്തോടെ ചിത്രത്തീന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam