»   »  കൈറ്റ്‌സിന്റെ ഇംഗ്ലീഷില്‍ ചൂടന്‍ രംഗങ്ങള്‍

കൈറ്റ്‌സിന്റെ ഇംഗ്ലീഷില്‍ ചൂടന്‍ രംഗങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Hrithik And Barbara in Kites
റിലീസിന് മുന്‍പ് തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ഋതിക് റോഷന്റെ കൈറ്റ്‌സ്. ഇതിലെ നായിക ബാര്‍ബറ മോറിയെയും ഋത്വികിനെയും ചേര്‍ത്ത് വന്ന ഗോസിപ്പുകള്‍ക്ക് കണക്കില്ല. ഇതിനെത്തുടര്‍ന്ന് നായകന്റെ കുടുംബജീവിതം താറുമാറായെന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോള്‍ ഇതാ ഋതിക് ആരാധകരെ ചൂടുപിടിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. കൈറ്റ്‌സിന്റെ ഹിന്ദി പതിപ്പില്‍ ഇല്ലാത്ത പലതും ഇംഗ്ലീഷ് പതിപ്പില്‍ ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഇതില്‍ നായിക ബാര്‍ബറയുടെ അര്‍ദ്ധനഗ്ന രംഗങ്ങളുമുണ്ടത്രേ.

ചിത്രത്തിന്റെ ഇന്റര്‍നാഷണല്‍ പ്രമോ പുറത്തിറങ്ങിയപ്പോഴാണ് ഹിന്ദി പതിപ്പില്‍ ഇല്ലാത്ത രംഗങ്ങളാണ് ഇംഗ്ലീഷില്‍ പതിപ്പിലുള്ള പലതുമെന്ന് വ്യക്തമായത്. അര്‍ദ്ധനഗ്‌നയായി ബാര്‍ബറ മോറി അഭിനയിക്കുന്ന രംഗത്തിന് പുറമേ ഹൃതിക്കിന്റെയും ബാര്‍ബറയുടെയും ത്രസിപ്പിക്കുന്ന ചുംബനരംഗവും ഇംഗ്ലീഷ് പതിപ്പിലുണ്ട്.

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ രാകേഷ് റോഷന്‍ തള്ളിക്കളയുകയാണ്. ഇന്ത്യന്‍ പതിപ്പിലും ഇംഗ്ലീഷ് പതിപ്പിലും ഒരേ രംഗങ്ങള്‍ തന്നെയാണുള്ളതെന്നും ഒന്നും കൂട്ടിച്ചേര്‍ക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാകേഷ് റോഷന്റെ വാദം.

രണ്ടിലും ചുംബനരംഗങ്ങള്‍ ഒരു പോലെയാണെന്ന് പറയുന്ന റോഷന്‍ ബാര്‍ബറമോറി അര്‍ദ്ധനഗ്‌നയായി അഭിനയിക്കുന്ന രംഗങ്ങള്‍ ഇല്ലെന്നും പറയുന്നു.അത്തരം ചിത്രങ്ങള്‍ താന്‍ നിര്‍മ്മിക്കില്ലെന്നും ചിത്രത്തിന്റെ ഹോളിവുഡ്‌പ്രേക്ഷകര്‍ക്ക് വേണ്ടി130 മിനിട്ടുള്ള ഇന്ത്യന്‍ പതിപ്പിലെ അഞ്ച് പാട്ടുകള്‍ മാറ്റി 90 മിനിട്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

മേയ് 21 നാണ് 130 മിനിട്ടുള്ള ഒറിജിനല്‍പതിപ്പ് കൈറ്റ്‌സ് റിലീസ് ചെയ്യുന്നതെങ്കിലും ഇതിന്റെ റീമിക്‌സ് റീ എഡിറ്റഡ് 90മിനിട്ട് പതിപ്പ് റിലീസ് ചെയ്യുന്നത് മെയ് 28നാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam