»   » ദില്ലി സ്‌ഫോടനം: ബോളിവുഡിന് നടുക്കം

ദില്ലി സ്‌ഫോടനം: ബോളിവുഡിന് നടുക്കം

Posted By:
Subscribe to Filmibeat Malayalam
Delhi-blast
രാജ്യത്ത് തുടര്‍ക്കഥയായി മാറുന്ന സ്‌ഫോടനങ്ങളില്‍ ബോളിവുഡ് നടുക്കം രേഖപ്പെടുത്തി. ദില്ലി ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് വിവിധ താരങ്ങള്‍ ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ രാജ്യത്ത് തീവ്രവാദ ആക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ പറ്റിയുള്ള ആശങ്ക വ്യക്തമായിരുന്നു.

ദില്ലി ഹൈക്കോടതിയില്‍ സ്‌ഫോടനമുണ്ടായെന്നറിഞ്ഞു. അടിയ്ക്കടിയുണ്ടാവുന്ന സ്‌ഫോടനങ്ങള്‍ എന്നെ ദുഖിപ്പിയ്ക്കുന്നു. ഇരയായവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിയ്ക്കുന്നു-സോനം കപൂര്‍ ട്വീറ്റില്‍ പറഞ്ഞു.
എന്നാല്‍ തീവ്രവാദികള്‍ അടിയ്ക്കടി ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ അവരെ ശക്തമായ രീതിയില്‍ നേരിടണമെന്നാണ് ഷാഹിദ് കപൂര്‍ പ്രതികരിച്ചത്.

ആഭ്യന്തര മന്ത്രിയോട് ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കാനാണ് നടന്‍ അനുപം ഖേര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കേണ്ടത് മന്ത്രിയുടെ കടമയാണെന്നും ഖേര്‍ പറയുന്നു. പാവപ്പെട്ട ജനങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന കാര്യം മന്ത്രി മറന്ന് പോകരുതെന്നും തന്റെ ട്വീറ്റലൂടെ ഖേര്‍ ഓര്‍മ്മിപ്പിയ്്ക്കുന്നു.

ട്വീറ്റിലൂടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാങ്ങളെ തന്റെ ദുഖം അറിയിക്കുകയാണ് കരണ്‍ ജോഹര്‍ ചെയ്തത്. സ്‌ഫോടനം കണ്ട് മതിയായി. ഇതൊന്ന് നിര്‍ത്തി തരാന്‍ ദൈവത്തോട് പ്രാര്‍ഥിയ്ക്കുകയാണെന്ന് നടി ദിയ മിര്‍സ പറഞ്ഞു.

English summary
Bollywood stars have expressed their anger and grief over the Delhi High Court blast today that killed nine people and injured 45.People from film fraternity took to twitter to express their dismay over the medium to high intenstity blast at around 10.15 AM today in the capital.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam