»   » ഇനി ദീപികയുടെ കഴുത്തില്‍ രണ്‍ബീര്‍ ഇല്ല

ഇനി ദീപികയുടെ കഴുത്തില്‍ രണ്‍ബീര്‍ ഇല്ല

Posted By:
Subscribe to Filmibeat Malayalam
Deepika and her RK tatoo
പ്രണയിച്ച് വഞ്ചിച്ച രണ്‍ബീര്‍ കപൂറിനെ വെറുതെ വിടാന്‍ ഭാവമില്ലെന്ന മട്ടിലാണ് ദീപിക പദുകോണിന്റെ അടുത്തിടെയുള്ള പെരുമാറ്റവും പ്രസ്താവനകളും.

രണ്‍ബീര്‍ പെണ്ണുപിടിയനാണെന്നും സെക്‌സിയല്ലെന്നുമൊക്കെ തുറന്നടിച്ച ദീപിക പക്ഷേ അടുത്തനാള്‍വരെ കഴുത്തില്‍ ആര്‍കെ എന്ന് പച്ചകുത്തിയത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.

രണ്‍ബീറുമായുള്ള പ്രണയം പൊടിപൊടിയ്ക്കുമ്പോഴാണ് ദീപിക പിന്‍കഴുത്തില്‍ ആര്‍കെ എന്ന് പച്ചകുത്തിയത്. പ്രണയബന്ധം മുറിഞ്ഞിട്ടും ദീപിക ആ ടാറ്റു വച്ചുകൊണ്ടിരിക്കുന്നതില്‍ രണ്‍ബീര്‍ സന്തോഷം പ്രകടിപ്പിക്കുകയം ചെയ്യുന്നു. താനീ ടാറ്റു മായ്ക്കില്ലെന്ന് ദീപിക പറയുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്‍ബീറിനെ മനസ്സില്‍ നിന്നും മായ്ചതുപോലെ ശരീരത്തില്‍ നിന്നും മായ്ചിരിക്കുകയാണ് താരമിപ്പോള്‍. ഇനി ആര്‍കെ എന്ന് ദീപികയുടെ പിന്‍കഴുത്തില്‍ എഴുതിയിരിക്കുന്നത് കണ്ട് രണ്‍ബീറിന് സന്തോഷിക്കാന്‍ കഴിയില്ല.

ആര്‍കെ ടാറ്റുവിന് മാറ്റം വരുത്തി ടിഎംകെ എന്നാക്കിയിരിക്കുകയാണ് ദീപിക. രണ്‍ബീറിനെ ശരീരത്തില്‍ നിന്നും ഒഴിപ്പിച്ചുവെന്ന് നാലാളറിയാന്‍ വേണ്ടി ദീപിക കഴിഞ്ഞ ദിവസം നടന്നൊരു ചടങ്ങില്‍ പുതിയ ടിഎംക ടാറ്റു നന്നായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

English summary
Bollywood actress Deepika Padukone has got rid of RK tattoo. Deepika once promised that she would never erase the symbol of love from her body. Keeping the vow, she has not totally deleted it but artistically modified the symbol to TMK

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam