»   » കസബിനെ തൂക്കിലേറ്റി?

കസബിനെ തൂക്കിലേറ്റി?

Posted By:
Subscribe to Filmibeat Malayalam
Rajan Varma as Kasab
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ അമീര്‍ കസബിന് പ്രത്യേക കോടതി വധശിക്ഷ വിധിക്കുന്നതിന് മുമ്പേ കസബിനെ തൂക്കിലേറ്റി.

മുംബൈ ആക്രമണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച അശോക് ചക്ര- എ ട്രിബ്യൂട്ട് ടു റിയല്‍ ഹീറോസ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് കസബിനെ തൂക്കിക്കൊല്ലുന്നത്.

ചിത്രത്തില്‍ രാജന്‍ വര്‍മ്മയാണ് കസബിനെ അവതരിപ്പിക്കുന്നത്. എന്നെ തൂക്കിലിടൂ എന്ന് ഈ ചിത്രത്തിലെ കസബ് കോടതിയോട് ആവശ്യപ്പെടുകയാണ്. ചിത്രത്തിലെ കസബ് ഒരുസമയത്ത് കുറ്റബോധത്താല്‍ ഉഴറുന്നുണ്ട്.

എല്ലാ പ്രതീക്ഷകളും നശിച്ച് ജയിലില്‍ കഴിയുമ്പോല്‍ മനസ്സ് മരവിച്ച് കസബ് പൂര്‍ണനഗ്നനാകുന്ന രംഗങ്ങളും ചിത്രത്തിലുണ്ടത്രേ.

കസബ് എന്ന കഥാപാത്രം ഹമാരെ ഗുനാ കി സസാ സിര്‍ഫ് മോത്ത് ഹെ(എന്റെ കുറ്റത്തിനുള്ള ശിക്ഷ മരണം മാത്രമാണ്)എന്ന് ജയില്‍ച്ചുവരില്‍ എഴുതിവയ്ക്കുന്നുണ്ട്.

ടോട്ടല്‍ ടെന്‍ എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം ഇട്ടിരുന്ന പേര്. എന്നാല്‍ ഇത് തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യമായിരിക്കുമെന്ന്് തോന്നിയപ്പോല്‍ പേര് മാറ്റുകയായിരുന്നു.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഹേമന്ദ കര്‍ക്കറെയും വിജയ് സലാസ്‌കറും ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഈ ചിത്രം സമര്‍പ്പിക്കുന്നത്. സുരീന്ദര്‍ സൂരിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam