»   » മസാലപ്പടങ്ങള്‍ തരൂ: മിനിഷ

മസാലപ്പടങ്ങള്‍ തരൂ: മിനിഷ

Posted By:
Subscribe to Filmibeat Malayalam
Minissha Lamba
അടുപ്പിച്ച് രണ്ട് പടം ഹിറ്റായാല്‍ ബോളിവുഡിലെ താരങ്ങള്‍ ഒരു സ്ഥിരം പല്ലവിയാണ് അഭിനയപ്രധാന്യമുള്ള വേഷങ്ങളില്ലായെന്നത്. തങ്ങള്‍ക്ക് അത്തരം വേഷങ്ങളില്‍ അഭിനയിക്കാനാണ് താത്പര്യമെന്നും ഇവര്‍ തട്ടിവിടാറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാവുകായാണ് നടി മിനിഷ ലംബ. തനിയ്ക്ക് മസാലപ്പടങ്ങളില്‍ മതിയെന്നാണ് മിനിഷ പറയുന്നത്.

ശ്യം ബെനഗലിന്റെ വെല്‍ഡണ്‍ അബ്ബ എന്ന പടത്തില്‍ അഭിനയിച്ചതോടെയാണ് മിനിഷയുടെ തലതരിഞ്ഞുപോയത്. സിനിമയേയും നടിയുടെ അഭിനയത്തെയും നിരൂപകര്‍ അടിമുടി പ്രശംസിച്ചിരുന്നു. ഇതൊക്കെ കേട്ടപ്പോള്‍ താന്‍ വലിയ സംഭവമായെന്നും ഇതിലൂടെ കുറച്ച് സിനിമയൊക്കെ കിട്ടുമെന്നും മിനിഷ കരുതി.
അഭിനന്ദനങ്ങള്‍ നാലുപാടു നിന്നും വന്നെങ്കിലും നാട്ടുകാരൊന്നും പടം കാണാന്‍ ആരും വരാഞ്ഞത് നടിയെ ഞെട്ടിച്ചുവത്രേ. തത്കാലത്തേക്ക് ഇനി ഇത്തരം പടങ്ങളില്‍ അഭിനയിക്കേണ്ടെന്നാണ് നടിയുടെ തീരുമാനം,

നാലാള് കാണുന്ന സിനിമകളില്‍ അഭിനയിക്കാനാണ് എനിയ്ക്ക താത്പര്യം. അടിപൊളി പാട്ടും ഡാന്‍സുമുള്ള സിനിമകള്‍ക്കാണ് ബോളിവുഡില്‍ ജനപ്രീതിയുള്ളത്.. അത്തരം മസാല മൂവികളാണ് എനിയ്ക്ക് വേണ്ടത് മിനിഷ വെട്ടിത്തുറന്നു പറയുന്നു.

ഹം തും ഓര്‍ ഷബാന എന്ന റൊമാന്റിക് കോമഡിയിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. സാഗര്‍ ബല്ലാരെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുഷാര്‍ കപൂറാണ് നായകന്‍. ശാലീന റോളുകളില്‍ ബോളിവുഡില്‍ അഭിനയം തുടങ്ങിയ മിനിഷ നിലനില്‍പ്പിന് വേണ്ടി ഇടക്കാലത്ത് ഗ്ലാമര്‍ റോളുകളിലേക്ക് തിരിഞ്ഞിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam