»   » ധൂം 3: ഗ്ലാമര്‍ പ്രദര്‍ശനത്തിന് കത്രീന വഴങ്ങി

ധൂം 3: ഗ്ലാമര്‍ പ്രദര്‍ശനത്തിന് കത്രീന വഴങ്ങി

Posted By:
Subscribe to Filmibeat Malayalam
Katrina Kaif
ധൂം 3 എന്ന പ്രൊജക്ടുമായി നിര്‍മാതാവ് ആദിത്യ ചോപ്ര സമീപിച്ചപ്പോള്‍ കത്രീന മുന്നോട്ടുവച്ചൊരാവശ്യം ബിക്കിനിയിടില്ലെന്നായിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും നിലപാടില്‍ കത്രീന ഉറച്ചുനിന്നതോടെ സംഭവം ബോളിവുഡില്‍ സംസാരവിഷയമായി. ഇത്തിരി പണം കിട്ടുമെന്നറിഞ്ഞാല്‍ എന്ത് സാഹസികതയ്ക്കും തയാറാണ് ബോളിവുഡിലെ താരസുന്ദരിമാര്‍. ഇവരില്‍ നിന്നും കത്രീന അകലം പാലിച്ചതാണ് ബി ടൗണിനെ അതിശയിപ്പിച്ചത്.

എന്നാല്‍ ഇതിലത്ര വലിയ അദ്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ബിക്കിനിയിടില്ലെന്ന് കത്രീന ഉറപ്പാക്കിയെങ്കിലും നടിയുടെ മേനിയഴക് തുറന്നുകാണിയ്ക്കുന്ന വസ്ത്രവിധാനങ്ങള്‍ തന്നെയായിരിക്കും സിനിമയിലുണ്ടാവുകയത്രേ.

നിര്‍മാതാവ് ആദിത്യ ചോപ്രയും സംവിധായകന്‍ വിജയ് കൃഷ്ണയും കത്രീനയുടെ ഗ്ലാമര്‍പ്രദര്‍ശനത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ്. ബീച്ച് രംഗങ്ങളില്‍ ബിക്കിനിയ്ക്ക് പകരം അതിലും തകര്‍പ്പന്‍ വേഷത്തിലായിരിക്കും കത്രീന എത്തുകയെന്ന് ചുരുക്കം.

ഹോളിവുഡ് ക്യാരക്ടറുകളായ ക്യാറ്റ് വുണ്‍, ലാറ ക്രോഫ്റ്റ് തുടങ്ങിയവയുടെ മിക്‌സിങ് ആയിരിക്കും ധൂം 3ല്‍ കത്രീനയുടേത് എന്ന് വ്യക്തമായിട്ടുണ്ട്. അമീര്‍ ഖാന്‍ വില്ലനായും അഭിഷേക് നായകനായുമെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷമാദ്യം ആരംഭിയ്ക്കും.

English summary
Katrina Kaif had signed the doted lines on the terms that she will not adorn a bikini in Aditya Chopra's Dhoom 3. However, it seems like Katrina might have to wear shorts and a suitable top for a beach scene in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam