»   » വിവേകിനൊപ്പം അഭിനയിക്കില്ലെന്ന്‌ കത്രീന

വിവേകിനൊപ്പം അഭിനയിക്കില്ലെന്ന്‌ കത്രീന

Subscribe to Filmibeat Malayalam
Katrina Kaif
അവസാനം ബോളിവുഡിന്റെ രോമാഞ്ചം കത്രീന കെയ്‌ഫ്‌ കാമുകന്‍ മസില്‍മാന്റെ വഴിക്ക്‌ വരുകയാണോ. ആണെന്നാണ്‌ ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

സല്‍മാന്റെ വളരെക്കാലമായുള്ള ഒരു ആവശ്യം കത്രീന പരസ്യമായി അംഗീകരിച്ചു. സംഭവം എന്താണെന്നല്ലേ കത്രീന ഇനി വിവേക്‌ ഒബ്‌റോയിക്കൊപ്പം അഭിനയിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ബോളിവുഡില്‍ സല്ലുവിന്‌ ഏറെ ശത്രുതയുള്ള ഒരു വ്യക്തിയാണ്‌ വിവേക്‌. മുന്‍കാമുകി ഐശ്വര്യയെ തട്ടിയെടുത്ത അക്കാലത്ത്‌ തുടങ്ങിയതാണ്‌ സല്‍മാന്റെ പക. പലപ്പോഴും ഇത്‌ കയ്യാങ്കളിവരെ എത്തുകയും ചെയ്‌തിരുന്നു.

ഇതിന്‌ മുമ്പ്‌ കത്രീനയോട്‌ സല്ലു പലതവണ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും കത്രീന അതു കേട്ടതായി നടിച്ചതേയില്ല. പക്ഷേ ഇപ്പോള്‍ കത്രീനകാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. വെറുതെ സല്ലുവിനെ പ്രകോപിപ്പിക്കേണ്ടെന്ന്‌ കരുതിയായിരിക്കും നായകപ്പട്ടികയില്‍ നിന്നും കാത്തി വിവേകിനെ വെട്ടിക്കാന്‍ തീരുമാനിച്ചത്‌.

എന്തായാലും പിരിയലിന്റെ വക്കുവരെ എത്തിയ സസ്സു-കാത്തി പ്രണയം ഇനി ഒന്നുകൂടി തളരിടുമെന്നാണ്‌ എല്ലാവരും പറയുന്നത്‌. ബോളിവുഡില്‍ നമ്പര്‍വണ്‍ സ്ഥാനത്തെത്തിയിരുന്ന കത്രീന അടുത്തിടെ ചെയ്‌ത പല പടങ്ങളും പരാജയങ്ങളായിരുന്നു.

ഇതൊക്കെയാണ്‌ താരത്തെ പുന്‍വിചിന്തനത്തിന്‌ പ്രേരിപ്പിച്ചതെന്നാണ്‌ കേള്‍ക്കുന്നത്‌. എന്തായാലും ന്യൂയോര്‍ക്ക്‌ എന്ന ചിത്രത്തിലൂടെ കത്രീന മടങ്ങിവരവിനൊരുങ്ങുകയാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam