»   » മല്ലികയുടെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍

മല്ലികയുടെ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
വിദേശസന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ബോളിവുഡ് നടിമാര്‍ ഇന്ത്യന്‍ കസ്റ്റംസിന് തലവേദനയായി മാറുകയാണ്. വലിയ പരിശോധനകളൊന്നും കൂടാതെ വിമാനത്താവളത്തിന് പുറത്തുകിടക്കാന്‍ ശ്രമിയ്ക്കുന്ന സെലിബ്രറ്റികളുടെ പക്കല്‍ കണക്കില്ലാത്ത പണവും ആഭരണങ്ങളും കണ്ടെത്തുന്നത് ഇപ്പോള്‍ സാദാ സംഭവമായി മാറിക്കഴിഞ്ഞു.

ഏറ്റവും പുതിയതായി ബോളിവുഡ് ഹോട്ടി മല്ലിക ഷെരാവാത്താണ് കഥാനായിക. എന്നാല്‍ മല്ലികയ്ക്ക് പകരം സഹോദരന്‍ വിക്രം ലംപയാണ് കസ്റ്റംസിന്റെ വലയില്‍ കുടുങ്ങിയത്. മുംബൈയില്‍ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം.

ദുബയില്‍ നിന്നും വരികയായിരുന്ന വിക്രമിന്റെ പക്കല്‍ നിന്നും അനധികൃതമായി സൂക്ഷിച്ച വിദേശകറന്‍സികളും ബ്രാന്‍ഡഡ് ആഭരണങ്ങളുമാണ് കണ്ടെത്തിയത്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. വിദേശ നാണയ വിനിമയച്ചട്ടം (ഫെമ) പ്രകാരമാണ് വിക്രമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാംതവണയാണ് ഇത്തരം സംഭവമുണ്ടാകുന്നത്. നേരത്തെ ബിപാഷ ബസുവിനെയും മിനീഷ ലാംപയെയും അനധികൃതമായി സാധനങ്ങള്‍ കടത്തിയതിന് കസ്റ്റംസ് അധികൃതര്‍ പിടികൂടിയിരുന്നു.

English summary
Actor Mallika Sherawat's brother, Vikram Lamba has been detained at the Mumbai Airport where he had landed from a trip to Dubai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam