»   » മനീഷയും കതിര്‍മണ്ഡപത്തിലേയ്ക്ക്

മനീഷയും കതിര്‍മണ്ഡപത്തിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Manisha
ചലച്ചിത്രലോകത്ത് ഇത് വിവാഹക്കാലമാണ്. മുതിര്‍ന്ന നടിമാരെല്ലാം വിവാഹിതരാവുകയാണ്, ബോളിവുഡ് താരം മനീഷ കൊയ് രാളയാണ് അടുത്തതായി കതിര്‍മണ്ഡപത്തിലെത്തുന്നത്.

നേപ്പാള്‍ സ്വദേശിയായ ബിസിനസ്മാന്‍ സാമ്രാട്ട് ദാഹല്‍ ആണ് നാല്‍പതുകാരിയായ മനീഷയുടെ വരന്‍. ജൂണ്‍ 19ന് നേപ്പാളിലാണ് വിവാഹം നടക്കുക.

ഇപ്പോള്‍ യുഎസില്‍ പഠനം നടത്തുന്ന സാമ്രാട്ട്, തിരിച്ചെത്തിയ ഉടന്‍ നേപാപ്ാളില്‍ സ്വന്തമായി ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ്. നേപ്പാള്‍ രാഷ്്ട്രീയത്തില്‍ സജീവമായ കുടുംബമാണ് മനീഷയുടേത്.

1991ല്‍ സുഭാഷ് ഘായിയുടെ സൗദാഗറിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ദില്‍ സേ, ഖാമോശി, അകേലേ ഹം അകേലെ തും, ബോംബെ, തുടങ്ങി ഒട്ടേറെ ബോളിവുഡ് ചിത്രത്തിലും ഏതാനും തെന്നിന്ത്യന്‍ ചിത്രങ്ങളിലും മനീഷ അഭിനയിച്ചിട്ടുണ്ട്. 1990കളില്‍ ഹിന്ദി ചലച്ചിത്രരംഗത്തെ താരറാണിയായിരുന്നു മനീഷ.

ഇതിന് മുമ്പ് മനീഷ മറ്റൊരു വിവാഹബന്ധത്തിനായി തയ്യാറെടുത്തിരുന്നു. നേപ്പാളില്‍ ആസ്‌ത്രേലിയന്‍ അംബസഡറായിരുന്ന ക്രിപ്‌സിന്‍ കോണ്‍റോയിയായിരുന്നു വരന്‍. 2001ല്‍ ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും ഇത് വിവാഹത്തിലെത്തിയില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam