»   » മൈ നെയിം ഈസ് ഖാന്‍ ഓസ്‌കാറിന്?

മൈ നെയിം ഈസ് ഖാന്‍ ഓസ്‌കാറിന്?

Posted By:
Subscribe to Filmibeat Malayalam
My Name Is Khan
ഷാരൂഖ് ഖാന്‍ നായകനായ രാജ്യാന്തര സംരംഭം 'മൈ നെയിം ഈസ് ഖാന്‍' ഓസ്‌കറിന് മത്സരിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് ചിത്രങ്ങളുടെ ശ്രേണിയിലാണു മത്സരത്തിനെത്തുന്നതെന്നും സൂചനകളുണ്ട്. എന്നാലിത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല

ഷാരുഖിന്റെ ഉറ്റസുഹൃത്തും ഒട്ടേറെ ബോളിവുഡ് ഹിറ്റുകളുടെ സ്രഷ്ടാവുമായ കരണ്‍ ജോഹറാണ് മൈ നെയിം ഈസ് ഖാന്റെ സംവിധായകന്‍. കാജോള്‍ നായികയായെത്തിയ സിനിമ യുഎസിലടക്കം വന്‍ ഹിറ്റായിരുന്നു.

ആക്ഷേപഹാസ്യത്തിന് മുന്‍തൂക്കം നല്‍കിയെടുത്ത പിപ്പ്‌ലി ലൈവ് വിദേശഭാഷാ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. സൂപ്പര്‍താരം അമീര്‍ ഖാന്‍ നിര്‍മിച്ച പീപ്പ്‌ലി ലൈവിന്റെ സംവിധാനം നിര്‍വഹിച്ചത് അനുഷ റിസ്‌വിയാണ്.

English summary
My Name Is Khan has been named as one of the films to be considered for the nominations at the Academy Awards this year.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam