»   » ഒന്നാം നമ്പര്‍ ഞാന്‍ തന്നെ: പ്രിയങ്ക

ഒന്നാം നമ്പര്‍ ഞാന്‍ തന്നെ: പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam
Priyanka Chopra
അഭിനയത്തിന്റെ കാര്യത്തില്‍ പ്രിയങ്ക ചോപ്ര അത്ര പിന്നിലൊന്നുമല്ല, വളരെ പതുക്കെയാണെങ്കിലും ദേശീയ അവാര്‍്ഡ് വരെ സ്വന്തമാക്കിയിട്ടുണ്ട് താരം.

കഴിഞ്ഞ ദിവസം ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് സാത് ഖൂന്‍ മാഫിലെ അഭിനയത്തിന് പ്രിയങ്കയെ കണക്കറ്റ് പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ തന്നെക്കുറിച്ച് പറഞ്ഞുകൊണ്ട് പ്രിയങ്ക തന്നെ രംഗത്തെത്തയിരിക്കുകയാണ്.

ബോളിവുഡിലെ നമ്പര്‍വണ്‍ താരം താന്‍ തന്നെയാണെന്നാണ് പ്രിയങ്ക പറയുന്നത്. ഇത്തരത്തില്‍ തന്നെ കരുതാനാണ് തനിക്കിഷ്ടമെന്നും സാത് ഖൂന്‍ മാഫ് ഇക്കാര്യം തെളിയിക്കുമെന്നുമൊക്കെയാണ് പ്രിയങ്ക പറയുന്നത്.

എനിക്ക് സര്‍വ്വേകളിലും അഭിപ്രായവോട്ടെടുപ്പുകളിലുമൊന്നും വിശ്വാസമില്ല, സാത് ഖൂന്‍ മാഫ് വരുന്നതോടെ നമ്പര്‍വണ്‍ സ്ഥാനത്ത് ഞാനെത്തിയിരിക്കും. എന്റെ ചിത്രത്തെ ഞാനൊരിക്കലും കുറച്ചുപറയില്ല.ഞാനഭിനയിക്കുന്ന ഓരോ ചിത്രങ്ങളും തനിക്ക് പ്രിയപ്പെട്ടതാണ്- പ്രിയങ്ക പറയുന്നു.

ഫെബ്രുവരി 18നാണ് സാത് ഖൂന്‍ മാഫ് റിലീസ് ചെയ്യുന്നത്. റസ്‌കന്‍ ബോണ്ടിന്റെ സൂസന്നയുടെ ഏഴ് ഭര്‍ത്താക്കന്മാര്‍ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് സാത് ഖൂന്‍ മാഫ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകിയുടെ 30നും 70ഇടയില്‍ പ്രായമുള്ള കാലഘട്ടത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

English summary
Priyanka said that she has always considered herself as the No.1 actress from her first film to 7 Khoon Maaf. She added that she is the top actress to herelf

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam