»   » രാ വണ്‍ രണ്ടാം ഖണ്ഡം?

രാ വണ്‍ രണ്ടാം ഖണ്ഡം?

Posted By:
Subscribe to Filmibeat Malayalam
Ra One
രാ വണ്ണിനെക്കുറിച്ച് നിരൂപകര്‍ എന്തൊക്കെ പറഞ്ഞാലും ബോക്‌സ്ഓഫീസിലെ രാജാവ് താന്‍ തന്നെയാണെന്ന് കിങ് ഖാന്‍ ഒരിയ്ക്കല്‍ കൂടി തെളിയിച്ചിരിയ്ക്കുന്നു. റെക്കാര്‍ഡുകള്‍ തകര്‍ക്കുന്ന കളക്ഷനാണ് ഷാരൂഖിന്റെ സൂപ്പര്‍ഹീറോ മൂവി ലോകമെമ്പാടും നേടുന്നത്. രാ വണ്ണിന്റെ വിജയാഘോഷത്തില്‍ ഷാരൂഖ് മതിമറക്കുമ്പോള്‍ വിതരണക്കാരും തിയറ്ററുടമകളുമെല്ലാം ഹാപ്പിയാണ്.

ഈ സാഹചര്യത്തില്‍ തന്റെ അതിമാനുഷ കഥാപാത്രവുമായി രണ്ടാംവരവിനുള്ള ആലോചനകളിലാണ് ഷാരൂഖ് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാ വണ്ണില്‍ തമിഴ് വംശജനായ ടെക്കിയായും ജി വണ്‍ എന്ന അതിമാനുഷ കഥാപാത്രവുമായാണ് ഷാരൂഖ് അഭിനയിച്ചത്.

ദീപാവലി ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം ആദ്യ 9 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 98 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്. സിനിമയുടെ ഡബിങ് പതിപ്പുകള്‍ ആറ് കോടി രൂപയും സമ്പാദിച്ചിട്ടുണ്ട്. സിനിമ പുറത്തിറങ്ങും മുമ്പുള്ള പ്രതീക്ഷകള്‍ യാഥാര്‍ഥ്യമായില്ലെങ്കിലും ലോകമെമ്പാടുമായി 160 കോടിയോളം രൂപ രാ വണ്‍ വാരിക്കൂട്ടിക്കഴിഞ്ഞു. കളക്ഷന്‍ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് രാ വണ്ണിന്റെ രണ്ടാം പതിപ്പിന്റെ വാര്‍ത്തകളും പുറത്തുവന്നിരിയ്ക്കുന്നത്.

English summary
Though some reviews of 'Ra.One' were not at all positive, Shahrukh has proved undoubtedly that he is the King of the Box Office, with the movie earning enough to keep the distributors happy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam