»   » രാഖിയും ഇലേഷും അമ്മയും അച്ഛനുമാകുന്നു

രാഖിയും ഇലേഷും അമ്മയും അച്ഛനുമാകുന്നു

Posted By:
Subscribe to Filmibeat Malayalam
Rakhi and Elesh
റിയാലിറ്റി: ഷോയിലൂടെ വിവാഹിതരായ ബോളിവുഡ്‌ ഗ്ലാമര്‍ ഗേള്‍ രാഖി സാവന്തും ഇലേഷ്‌ പരുജന്‍വാലയും അച്ഛനും അമ്മയുമാകുന്നു.

സ്വയംവരത്തിന്‌ മുമ്പേ ഇവര്‍......എന്നാണ്‌ ചിന്തിച്ചുവരുന്നതെങ്കില്‍ തെറ്റി. ഒരു റിയാലിറ്റിഷോയില്‍ത്തന്നെയാണ്‌ ഇവര്‍ അച്ഛനമ്മമാരാകുന്നത്‌. കെട്ടുകഴിഞ്ഞു ഇനി കുട്ടികളെയും ബന്ധുക്കളെയും എങ്ങനെ പരിപാലിക്കുമെന്ന്‌ കാണിക്കുന്ന ഒരു റിയാലിറ്റിഷോയിലാണ്‌ രാഖി പ്രത്യക്ഷപ്പെടുന്നത്‌.

സ്വയംവര റിയാലിറ്റിയിലൂടെ വമ്പന്‍ റേറ്റിങ്‌ നേടിയ അതേ ചാനലില്‍ത്തന്നെയാണ്‌ രാഖിയും ഇലേഷും വീണ്ടും പ്രത്യക്ഷപ്പെടുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ചാനലുകാര്‍ക്ക്‌ രാഖിയെ അങ്ങ്‌ കൈവിട്ടുകളയാന്‍ തോന്നുന്നില്ല.

വിവാഹശേഷം ദമ്പതികള്‍ കുട്ടികളെ വളര്‍ത്തുന്നതും ബന്ധുക്കളെ പരിപാലിക്കുന്നതും എങ്ങനെയാണെന്നാണ്‌ പുതിയ ഷോ കാണിക്കുന്നത്‌. മൂന്നാഴ്‌ച ദൈര്‍ഘ്യമുള്ളതാണ്‌ ഷോ. മറ്റു മത്സരാര്‍ത്ഥികളുമായി മത്സരിച്ച്‌ നല്ല രീതിയില്‍ കുടുംബം കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അവര്‍ വിജയികളാകും.

യുകെയില്‍ ചാനലില്‍ കാണിക്കുന്ന ദ ബേബി ബോറോവേഴ്‌സ്‌ എന്ന റിയാലിറ്റി ഷോയുടെ മാതൃകയിലാണ്‌ എന്‍ഡിടിവി ഇമാജിന്‍ പുതിയ റിയാലിറ്റി ഷോ പരീക്ഷിക്കുന്നത്‌. ഷോയില്‍ പങ്കെടുക്കാനുള്ള കരാറില്‍ രാഖിയും ഇലേഷും ഒപ്പുവച്ചുകളിഞ്ഞു.

ശില്‍പ-അപൂര്‍വ്വ ചതുര്‍വേദി, ജൂഹി-സച്ചിന്‍ ഷ്‌റോഫ്‌, മൗനി റായ്‌-ഗൗരവ്‌ ചോപ്ര എന്നിവരാണ്‌ ഇതില്‍ പങ്കെടുക്കുന്ന മറ്റു ദമ്പതിമാര്‍. രാഖിയും ഇലേഷും പങ്കെടുക്കുന്നതോടെ പരിപാടിയുടെ റേറ്റിങ്‌ വര്‍ധിക്കുമെന്നാണ്‌ ചാനല്‍ അധികൃതരുടെ വിശ്വാസം. ടിവി ഷോയിലൂടെ വിവാഹം ചെയ്‌ത രാഖിയ്‌ക്ക്‌ വിവാഹവും കുടുംബപരിപാലനവുമൊക്കെ വെറും ടിവി ഷോയായി മാറുമോയെന്നാണ്‌ പലരുടെയും ചോദ്യം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam