»   » ഷാരൂഖിന്റെ ആത്മകഥ ഉടന്‍

ഷാരൂഖിന്റെ ആത്മകഥ ഉടന്‍

Posted By:
Subscribe to Filmibeat Malayalam
Sharukh Khan
ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിന്റെ ആത്മകഥാ രചന അവസാനഘട്ടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ആത്മകഥാ രചന പൂര്‍ത്തിയാകാറായെന്ന് കിങ് ഖാന്‍ തന്നെയാണ് വെളിപ്പെടത്തിയത്. 'ട്വന്റി ഇയേഴ്‌സ് ഇന്‍ എ ഡെക്കേഡ്' എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ നാല്പത്തിയഞ്ചുകാരനായ താരത്തിന്റെ 1991 മുതല്‍ 2001 വരെയുള്ള ജീവിതകാലമാണ് പ്രധാനമായും ഉണ്ടാവുക.

മാസങ്ങളോളം ആത്മകഥാരചനയില്‍ നിന്നു വിവിധ കാരണങ്ങളാല്‍ വിട്ടു നിന്ന ശേഷമാണ് ഷാരൂഖ് വീണ്ടും തൂലികയെടുത്തിരിയ്ക്കുന്നത്. എഴുത്ത് അന്തിമഘട്ടത്തിലാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ആത്മകഥ പൂര്‍ത്തിയാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു.

ആത്മകഥ എഴുതി പൂര്‍ത്തിയാക്കിയ ശേഷം തന്റെ എഴുത്തുകാരായ സുഹൃത്തളെ പങ്കെടുപ്പിച്ച് ആവശ്യമുള്ള തിരുത്തുകളും വരുത്തി ഉടന്‍ പ്രസിദ്ധീകരിയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ആത്മകഥയിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗം തന്റെ മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കുന്ന ഭാഗാണ്. മാധ്യമപ്രവര്‍ത്തനം ഉള്‍പ്പെടെ തന്റെ ഓര്‍മയിലുള്ള മിക്ക സ്വകാര്യസംഭവങ്ങളും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്‌ടെന്നും ഷാരൂഖ് വ്യക്തമാക്കി.

അതേ സമയം സ്വന്തം കഥയില്‍ തന്നെ കുറിച്ച് ഇതുവരെ വെളിപ്പെടുത്താത്ത കാര്യങ്ങളും ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ഷാരൂഖിന്റെ ആരാധകര്‍.

English summary
Bollywood star Shah Rukh Khan, who has been writing his autobiography since many years now, has revealed that his book is almost near completion and he would be releasing it very soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam