»   »  ഷൈനി അഹൂജ കയറിപ്പിടിച്ചുവെന്ന് സംവിധായിക

ഷൈനി അഹൂജ കയറിപ്പിടിച്ചുവെന്ന് സംവിധായിക

Posted By:
Subscribe to Filmibeat Malayalam
Shiney Ahuja
മുംബൈ: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഏഴുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം ഷൈനി അഹൂജ ഇതിന് മുമ്പും സ്ത്രീകളോട് അതിക്രമം കാണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. പുതുമുഖ സംവിധായിക പൂജ ജതീന്ദര്‍ ബേദി, നടി സയാലി ഭഗത് എന്നിവരാണ് അഹൂജയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

പൂഡയുടെ മേരി മഗ്ദലീന എന്ന ചിത്രത്തില്‍ അഹൂജയാണ് പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ തന്നെ സ്വകാര്യ മുറിയിലേയ്ക്ക് വിളിച്ചാണ് അഹൂജ ചര്‍ച്ച നടത്തിയിരുന്നതെന്നും യൂണിറ്റിലുള്ള മറ്റംഗങ്ങളെ ഈ സമയത്ത് മുറിയില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നും പൂജ പറയുന്നു.

രണ്ട് തവന അഹൂജ തന്നെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചെന്നും താന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. അഹൂജയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് 'മാനസികമായി ബലാത്സംഗത്തിന്' ഇരയാവുന്നതിന് തുല്യമാണെന്നും പൂജ പറയുന്നത്!

അഹൂജയ്‌ക്കൊപ്പം അഭിനയിച്ച സയാലി ഭഗത്തിനും കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. ഒരിക്കല്‍ അഹൂജ സയാലിയെ പിടിച്ച് മാറ്റിനിര്‍ത്തി താന്‍ കങ്കണയ്ക്കും ശില്‍പയ്ക്കും ഒപ്പം എങ്ങനെയാണ് ചൂടന്‍ രംഗങ്ങള്‍ അഭിനയിച്ചതെന്ന് അവരോട് നിര്‍്ബ്ബന്ധപൂര്‍വ്വം പറഞ്ഞിരുന്നുവത്രേ.

അഹൂജ തന്റെ വസ്ത്രധാരണത്തെ കുറിച്ചും മറ്റും അനാവശ്യ കമന്റുകള്‍ പറയുന്നതും പതിവായിരുന്നുവെന്ന് ഇയാളെ പേടിച്ച് തന്റെ അമ്മ ഷൂട്ടിംഗ് കഴിയുന്നത് വരെ തനിയ്ക്ക് കൂട്ടുനില്‍ക്കുക പതിവായിരുന്നുവെന്നും സയാലി വെളിപ്പെടുത്തി.

English summary
Puja Jatinder Bedi, film director has alleged that the actor Shiney Ahuja, jailed for seven years for the rape of his maid, was no shining example of good behaviour with women on the sets and even made a pass at her. Bedi said Shiney's co-star Sayali Bhagat had also complained that he made inappropriate comments on her clothes and looks on the sets.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam