»   »  അമീറിന് ചാള്‍സ് രാജകുമാരന്റെ വിരുന്ന്

അമീറിന് ചാള്‍സ് രാജകുമാരന്റെ വിരുന്ന്

Posted By:
Subscribe to Filmibeat Malayalam
Aamir Khan
ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും ചാള്‍സ് രാജകുമാരന്റെ ക്ഷണം. തന്നോടൊപ്പം അത്താഴം കഴിയ്ക്കാനായിട്ടാണ് ചാള്‍സ് അമീറിനെയും ഭാര്യയെയും ക്ഷണിച്ചിരിക്കുന്നത്.

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ മാള്‍ബറോ ഹൗസിലാണ് ചാള്‍സ് രാജകുമാരന്‍ അമീറിനായി അത്താഴവിരുന്നൊരുക്കുന്നത്. അമീറിനെ സംബന്ധിച്ച് ഇതൊരു ബഹുമതിയാണ്. ചാള്‍സ് രാജകുമാരനൊപ്പം ഡിന്നര്‍ കഴിക്കാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞതായി അമിറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

അമിര്‍ഖാന്‍ അഭിനയിച്ച ചില സിനിമകള്‍ ചാള്‍സ് രാജകുമാരന്‍ കണ്ടിട്ടുണ്ടത്രേ. അദ്ദേഹത്തിന്റെ അഭിനയപാടവത്തിലും സിനിമകളുടെ ശൈലിയിലും ആകൃഷ്ടനായാണത്രേ ചാള്‍സ് രാജകുമാരന്‍ അദ്ദേഹത്തെയും ഭാര്യയെയും ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാലോകത്തെ ഒരാളുമായി ചാള്‍സ് രാജകുമാരന്‍ സൗഹൃദം പങ്കുവയ്ക്കുന്നത് ഇത് ആദ്യമായല്ല. എണ്‍പതുകളിലെ ഇന്ത്യാസന്ദര്‍ശനവേളയില്‍ നടി പത്മിനി കോലാപുരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

അമീറിന്റെ ഏറ്റവും പുതിയ ചിത്രമായ പീപ്പ്‌ലി ലൈവ് സെപ്റ്റംബര്‍ 24ന് ലണ്ടനില്‍ റിലീസ് ചെയ്യുകയാണ്. അതിനോട് അടുത്ത ദിനങ്ങളിലൊന്നില്‍ ചാള്‍സ് രാജകുമാരനൊപ്പം ആമിര്‍ഖാനും ഭാര്യയും അത്താഴം കഴിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam