»   » ഐശ്വര്യ സെയ്ഫ് അലിഖാന്റെ നായികയാവുന്നു

ഐശ്വര്യ സെയ്ഫ് അലിഖാന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Aishwaria and Saif
ബോളിവുഡില്‍ തീര്‍ത്തും പുതുമയേറിയ ഒരു താരസംഗമത്തിന് വഴിയൊരുങ്ങുന്നു. വിശാല്‍ ഭരദ്വാജാണ് പുതുമ നിലനിര്‍ത്താനായി പുതു ജോഡികളെ നായികാ നായകന്മാരാക്കുന്നത്. താരങ്ങള്‍ മറ്റാരുമല്ല സാക്ഷാല്‍ ഐശ്വര്യ റായിയും നടന്‍ സെയ്ഫ് അലി ഖാനും.

ഇരുവരും ഇതാദ്യമായാണ് നായികാ നായകന്മാരായി അഭിനയിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും ബോളിവുഡില്‍ സജീവമാണെങ്കിലും രണ്ടുപേരെയും ഒരുമിപ്പിക്കാന്‍ ഇതേവരെ ശ്രമങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതിന് സാധിച്ചതിന്റെ സന്തോഷത്തിലാണത്രേ വിശാല്‍.

വിശാലിന്റെ മുന്‍ ചിത്രമായ ഓംകാര'യില്‍ അഭിനയിച്ച് പരിചയമുള്ള സെയ്ഫിന് അദ്ദേഹത്തോടെ യെസ് പറയാന്‍ കൂടുതല്‍ അലോചിക്കേണ്ടിവന്നിട്ടുണ്ടാകില്ല. കാരണം ഓംകാരയിലെ അഭിനയത്തിന് പ്രേക്ഷകരില്‍നിന്നും നിരൂപകരില്‍നിന്നും മികച്ച പ്രതികരണമാണ് സെയ്ഫിന് ലഭിച്ചത്.

മുന്‍നേട്ടം ഒരിക്കല്‍ക്കൂടി സ്വന്തമാക്കാനാണ് വിശാലും സെയ്ഫും ഒരുങ്ങുന്നത്. അതുപോലെതന്നെ ഐശ്വര്യയുടെ ഒരു ആരാധകന്‍കൂടിയായ വിശാല്‍ കഴിഞ്ഞകുറേ വര്‍ഷങ്ങളായി ഐശ്വര്യയുടെ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു.

അടുത്തിടെ ജുഹുവിലെ ബച്ചന്‍സ് ബംഗ്ലാവിലെത്തിയ വിശാല്‍ സ്‌ക്രിപ്റ്റ് കാണിച്ച് ഐശ്വര്യയുടെ സമ്മതം നേടിയെന്നാണ് വാര്‍ത്തകള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam