»   » അന്നാ ഹസാരെയ്ക്ക് ബോളിവുഡിന്റെ പിന്തുണ

അന്നാ ഹസാരെയ്ക്ക് ബോളിവുഡിന്റെ പിന്തുണ

Posted By:
Subscribe to Filmibeat Malayalam
Aammir Khan
അന്നാ ഹസാരയ്ക്ക് പിന്തുണയുമായി ബോളിവുഡും രംഗത്ത്. താരങ്ങളും സംവിധായകരുമെല്ലാം അഴിമതി വിരുദ്ധപ്പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. 'അഴിമതിക്കെതിരെ ജീവന്‍മരണപ്പോരാട്ടത്തിനിറങ്ങിയ അങ്ങ് രാജ്യത്തെ യുവത്വത്തിനു പ്രചോദനമാണ്...', അന്നാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബോളിവുഡ് സൂപ്പര്‍താരം അമീര്‍ഖാന്‍ എഴുതിയ കത്ത് തുടങ്ങുന്നതിങ്ങനെയാണ്.

ബാളിവുഡിലെ കരുത്തനായ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറിനു മുന്നില്‍ നിരാഹാരം നടത്തുന്ന ഹസാരെയെ ഇന്നലെ സന്ദര്‍ശിച്ചു. എഴുപത്തിരണ്ടു വയസു കഴിഞ്ഞ അണ്ണാജിയെപ്പോലുള്ള ഗാന്ധിയന്‍ സന്ധിയില്ലാസമരത്തിനിറങ്ങുമ്പോള്‍ പിന്തുണയ്ക്കാന്‍ ബോളിവുഡ് സിനിമാലോകം പിന്നിലുണെ്ടന്ന് മധുര്‍ വ്യക്തമാക്കി.

സൂപ്പര്‍ താരമായ ഹൃത്വിക്ക് റോഷനും പ്രിയങ്ക ചോപ്രയും ഹസാരെയുടെ നിരാഹാരസമരത്തിന് പിന്തുണ നല്‍കുന്നു. ഹസാരയെ ഞാന്‍ പിന്തുണയ്ക്കുന്നു മാറ്റത്തിന് കാലമായിരിക്കുന്നു ഹൃത്വിക്കിന്റെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. ഫര്‍ഹാന്‍ അക്തര്‍, സൊനാക്ഷി സിന്‍ഹ അഴിമതി വിരുദ്ധപ്പോരാട്ടത്തിന് പിന്തുണയുമായെത്തുന്ന ബോളിവുഡ് താരങ്ങളില്‍ ഇവരുമുണ്ട്. ഒരു ജനകീയപ്രശ്‌നത്തിലേക്ക് ആദ്യമായാണ് ബോളിവുഡ് താരങ്ങള്‍ നേരിട്ടിറങ്ങുന്നത്.

English summary
Anna has all of Bollywood’s support. Activist Anna Hazare, 72, who is protesting against corruption at Jantar Mantar, has Bollywood’s who’s who standing up for him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam