»   » നഗ്നചിത്രം:വീണ മാലിക്കുമായി ബന്ധമില്ലെന്ന് പിതാവ്

നഗ്നചിത്രം:വീണ മാലിക്കുമായി ബന്ധമില്ലെന്ന് പിതാവ്

Posted By:
Subscribe to Filmibeat Malayalam
Veena Malik
പുരുഷ മാഗസിനായ എഫ്എച്ച്എമ്മില്‍ വന്ന നഗ്നചിത്രത്തെത്തുടര്‍ന്ന് വിവാത്തിലായ പാകിസ്താന്‍ നടി വീണ മാലികിനെ പിതാവ് തള്ളിപ്പറഞ്ഞു. താന്‍ നഗ്നയായി പോസ് ചെയ്തിട്ടില്ലെന്ന് വീണ പറഞ്ഞതിന് പി്ന്നാലെയാണ് പിതാവ് മാലിക് മൊഹമ്മദ് അസ്ലം മകളെ തള്ളിപ്പറഞ്ഞിരിക്കുന്നത്.

വിവാദം അവസാനിക്കുന്നതുവരെ വീണ ഇന്ത്യയിലേയ്ക്ക് പോകരുതെന്ന് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹദത്തില്‍ താന്‍ കുറ്റക്കാരിയല്ലെന്ന് തെളിയിക്കുന്നതുവരെ വീണയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും തന്റെ സ്വത്തുക്കള്‍ക്കൊന്നും വീണ് അവകാശിയായിരിക്കില്ലെന്നും അസ്ലം പറഞ്ഞു.

എന്നെ അനുസരിക്കാന്‍ വീണ തയ്യാറായില്ലെങ്കിലും അത് വിശയമല്ല, പക്ഷേ എന്റെ രാജ്യത്തിനും വിശ്വാസത്തിനുമെതിരെ പ്രവര്‍ത്തനം നടത്തുന്നത് മകളായാലും ഞാന്‍ വച്ചുപൊറുപ്പിക്കില്ല- അദ്ദേഹം പറഞ്ഞു.

വീണയുടെ നഗ്നചിത്രവും കയ്യില്‍ ഐഎസ്‌ഐ എന്ന് പച്ചകുത്തിയിരിക്കുന്നതുമെല്ലാം പാകിസ്താനില്‍ വലിയ വിവാദമായിരിക്കുന്നതിന് പിന്നാലെയാണ് പിതാവ് വീണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടെ വീണയുടെ നഗ്നചിത്രങ്ങള്‍ ഒറിജനലാണെന്നും ഫോട്ടോ ഷൂട്ടില്‍ അവര്‍ പങ്കെടുത്തിട്ടുണ്ടെന്നും എഫ്എച്ച്എം ഇന്ത്യ അധികൃതര്‍ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുന്ന വീണയ്‌ക്കെതിരെ നിയമവഴി തേടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 25കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് വീണയ്‌ക്കെതിരെ പരാതി നല്‍കുമെന്നാണ് മാസിക അധികൃതര്‍ പറഞ്ഞിരിക്കുന്നത്.

English summary
.Controversial Pakistani starlet Veena Malik's father Malik Mohammad Aslam has disowned his daughter for appearing nude on the cover of FHM magazine

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam