»   » ചുംബിക്കാന്‍ അറിയില്ലെന്ന് ഷാരൂഖ് ഖാന്‍

ചുംബിക്കാന്‍ അറിയില്ലെന്ന് ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam
Sharukh
ഷാരൂഖ് ഖാന്റെ പുതിയ ബ്രഹ്മാണ്ഡ ചിത്രം റാ വണില്‍ ഷാരൂഖ് ഖാനും കരീന കപൂറും തമ്മിലുള്ള ചുംബനരംഗത്തെക്കുറിച്ച് ചൂടുള്ള റിപ്പോര്‍ട്ടുകളാണ് ബോളിവുഡില്‍ നിന്നും വരുന്നത്. ഇത് ചിത്രത്തിന്റെ ഹൈലൈറ്റാകുമെന്നും മറ്റുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരു ഗാനരംഗത്തിലാണ് ഇവരുടെചുംബനമെന്നും ആ സിറ്റ്വേഷന് ഏറ്റവും ആവശ്യമായതിനാല്‍ ചുംബിക്കാന്‍ തങ്ങള്‍ തമ്മതിച്ചുണ്ടെന്നും രണ്ടുപേരും പറഞ്ഞിട്ടുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പരക്കുന്ന ഈ വാര്‍ത്ത ഒട്ടും ശരിയല്ലെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടയായ ഷാരൂഖ് പറയുന്നത്. തനിക്ക് ശരിയ്ക്കും ചുംബിക്കാന്‍ അറിയില്ലെന്നും ഷാരൂഖ് പറയുന്നു.

മുംബയില്‍ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് ചുംബനക്കാര്യത്തില്‍ താന്‍ വലിയ പരാജയമാണെന്നും അതിനാല്‍ത്തന്നെ സിനിമയില്‍ താന്‍ ചുംബിക്കുന്നില്ലെന്നും ഷാരൂഖ് ഇങ്ങനെ പറഞ്ഞത്.

English summary
While buzz is that Shahrukh Khan has broken his no kiss rule for his much-awaited superhero film ‘Ra.One’, the superstar refutes all the gossips,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam