»   » സിംഗിളാണെന്ന് ബിപാഷയുടെ എസ്എംഎസ്

സിംഗിളാണെന്ന് ബിപാഷയുടെ എസ്എംഎസ്

Posted By:
Subscribe to Filmibeat Malayalam
Bipasha Basu
ബോളിവുഡ് സുന്ദരി ബിപാഷ ബസുവും കാമുകന്‍ ജോണ്‍ എബ്രഹാമും പിരിഞ്ഞുവെന്നാണ് ബോളിവുഡിലെ സംസാരം, പക്ഷേ ബിപാഷ ഇതേവരെ ഇക്കാര്യം സമ്മതിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ബിപാഷയുടെ ഒരു എസ്എംഎസ് കിട്ടിയ സുഹൃത്തുക്കളെല്ലാം ഞെട്ടി.

എന്തേ ബിപാഷ ഇപ്പോള്‍ ഇങ്ങനെ പറയാനെന്നായിരിക്കും എല്ലാവരും ചിന്തിച്ചുകാണുക, കാരണം ഹൈ ഐ ആം സിങ്കിള്‍ എന്നായിരുന്നു ആ എസ്എംഎസ്. സന്ദേശം കിട്ടിയവരില്‍ നിന്നും ചൂടന്‍ വാര്‍ത്ത പലര്‍ക്കിടയിലേയ്ക്ക് വ്യാപിച്ചു. എന്നാല്‍ ഈ സമയത്ത് കഥയൊന്നുമറിയാതെ ബിപാഷ മധ്യപ്രദേശിലെ ഷൂട്ടിങ് സെറ്റില്‍ ആകെ വിഷമത്തിലായിരുന്നു. കാരണമെന്തെന്നല്ലേ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരിക്കുന്നു.

ഇപ്പോള്‍ കാര്യം പിടികിട്ടിയില്ലേ, താന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന സന്ദേശം അയച്ചത് ബിപാഷയല്ല മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ കക്ഷികളാരോ ആണെന്ന്. നഷ്ടമായ മൊബൈലിനായി ബിപാഷ ഒട്ടേറെ അന്വേഷിച്ചു. സെറ്റിലുള്ളവരെല്ലാം താരത്തെ ഇതിന് സഹായിക്കുകയും ചെയ്തിരുന്നു. ആ നമ്പറിലേയ്ക്ക് വിളിക്കുമ്പോഴൊക്കെ മൊബൈല്‍ സിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് കിട്ടിക്കൊണ്ടിരുന്നത്.

ഒട്ടേറെ അന്വേഷിച്ചിട്ടും കിട്ടാതായതോടെ മൊബൈല്‍ നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ബിപാഷ പൊലീസില്‍ ഒരു പരാതി നല്‍കാന്‍ ബിപാഷ തീരുമാനിക്കുകയും ചെയ്തു. പക്ഷേ അത്ഭുതകരമായി അന്നുതന്നെ താരത്തിന് മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടി.

പിന്നീട് ഫോണിലെ ഡാറ്റകളൊക്കെ പരിശോധിച്ച ബിപാഷ സെന്റ് മേസേജ് ഫോള്‍ഡര്‍ എടുത്തപ്പോള്‍ ഞെട്ടി, ഹൈ ഐ ആം സിങ്കിള്‍ എന്ന ആ സന്ദേശം അതില്‍ കിടപ്പുണ്ടായിരുന്നു. ഇതുകണ്ട് ആകെ വിഷമത്തിലായ ബിപാഷയ്ക്ക് എസ്എംഎസ് ലഭിച്ച തന്റെ സുഹൃത്തുക്കളെയെല്ലാം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവന്നു.

English summary
Bipasha Basu, who has been vehemently denying her split from boyfriend of many years — John Abraham — sends a text message to every guy on her phonebook, saying 'Hi, I am single' it's enough to cause a tsunami-like uproar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam