»   » പുതിയ വേഷം വിദ്യബാലന്‍ ആസ്വദിക്കുന്നു

പുതിയ വേഷം വിദ്യബാലന്‍ ആസ്വദിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Vidya Balan
ഡേര്‍ട്ടി പിക്ചറിലൂടെ സില്‍ക് സ്മിതയ്ക്ക് രണ്ടാം ജന്‍മം നല്‍കിയ വിദ്യാബാലന്‍ ഗ്ലാമര്‍ വേഷം നന്നായിപിടിച്ച മട്ടുണ്ട്. ഈയിടെ നടത്തിയ ഒരഭിമുഖത്തില്‍ ഷാരൂഖ് ഖാനുമൊത്ത് സെക്‌സിയായി അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് വിദ്യ തുറന്നുപറഞ്ഞു.

ഷാരൂഖിന് ഭയങ്കര സെക്‌സി അപ്പിയറന്‍സുണ്ടെന്നാണ് വിദ്യയുടെ കണ്ടുപിടിത്തം. എങ്കിലും ഏറെ ആകര്‍ഷിച്ചത് സല്‍മാന്‍ഖാനാണെന്നും വിദ്യ സമ്മതിക്കുന്നു. ഡേര്‍ട്ടി പിക്ചറിലെ വേഷം സെക്‌സിയായി കാണാന്‍ ശ്രമിക്കരുതെന്നും കഥാപാത്രത്തോട് ചേര്‍ന്നു നില്ക്കാന്‍ ഏറ്റവും ഉചിതമായ രീതിയില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്നും വിദ്യ പറയുന്നു. അതിന്റെ ഫലം ആ സിനിമതരുന്നു എന്നും വിദ്യ.

ഒരഭിനേത്രി എന്ന നിലയില്‍ ഇത്തരം വേഷങ്ങള്‍ വെല്ലുവിളിയോടെ ഏറ്റെടുക്കാന്‍ താന്‍ ഇനിയും തയ്യാറാണെന്നും വിദ്യ
ഉറപ്പു നല്‍കുന്നു. മലയാളിയായ വിദ്യബാലന്റെ മുഖത്തിന് ചേരാത്തതാണ് ശരീരത്തിന്റെ ഗ്‌ളാമര്‍ പരിവേഷമെന്ന് തോന്നുമെങ്കിലും ഡേര്‍ട്ടിപിക്ചറിലെ കഥാപാത്രത്തോട് വിദ്യ എന്ന അഭിനേത്രി നീതിപുലര്‍ത്തിയിരിക്കുന്നു.

മികച്ച അഭിപ്രായങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തിയറ്ററുകളില്‍ മുന്നേറുന്ന ചിത്രം വിദ്യയ്ക്ക് കൂടുതല്‍ കാമ്പുള്ള ഗ്ലാമര്‍ വേഷങ്ങള്‍ നേടിക്കൊടുക്കാന്‍ സാദ്ധ്യതയുണ്ട്. ഷാരൂഖ്ഖാനുമൊത്തുള്ള സെക്‌സിവേഷം അവര്‍ ആഗ്രഹിച്ചതും ഡേര്‍ട്ടിപിക്ചറിന്റെ പിന്‍ബലത്തിലാണ്.

English summary
Vidya Balan’s much hyped film ‘The Dirty Picture’ released this Friday and it was declared an instant hit. Her performance in the film won her many accolades and she has been receiving appreciation from fans and critics all over.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam