»   » അസിനെ നായികയാക്കാന്‍ ജോണിന് താത്പര്യമില്ല?

അസിനെ നായികയാക്കാന്‍ ജോണിന് താത്പര്യമില്ല?

Posted By:
Subscribe to Filmibeat Malayalam
John refused to work with Asin?
ബോളിവുഡിന്റെ സെക്‌സി ഹീറോ ജോണ്‍ എബ്രഹാമിന് അസിനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലും തമിഴിലും സൂപ്പര്‍ഹിറ്റായ കാക്ക കാക്കയുടെ ഹിന്ദി റീമേക്കിലാണ് അസിനെ വേണ്ടെന്ന് ജോണ്‍ പറഞ്ഞിരിയ്ക്കുന്നത്.

കാക്ക കാക്കയുടെ ഹിന്ദി റീമേക്കില്‍ നായികയാവുന്നതിന് നിര്‍മാതാവ് വിപുല്‍ ഷാ അസിനെ സമീപിച്ചിരുന്നു. നടി സന്തോഷത്തോടെ ഓഫര്‍ സ്വീകരിയ്ക്കുകയും ചെയ്തു. ലണ്ടന്‍ ഡ്രീംസിലെ അസിന്റെ പ്രകടനമാണ് അസിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ വിപുല്‍ ഷായെ പ്രേരിപ്പിച്ചത്.

പിന്നീട് ഇതേ പ്രൊജക്ടുമായി ജോണിനെ സമീപിച്ചപ്പോഴാണ് നടന്‍ അസിനെ വേണ്ടെന്ന് പറഞ്ഞതത്രേ. ദീപിക പദുകോണ്‍, സോനം കപൂര്‍, പിന്നെ കാമുകി ബിപാഷ ഇവരില്‍ ആരെയെങ്കിലും നായികയായി കിട്ടാനാണ് തനിയ്ക്ക് താത്പര്യമെന്നും ജോണ്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

'കാക്ക കാക്ക'യുടെ തെലുങ്ക് വേര്‍ഷനില്‍ അസിനും വെങ്കിടേഷുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ അസിനെ ഒഴിവാക്കി ജ്യോതികയ്ക്ക് നറുക്ക് വീണു. ജോണ്‍ വാശി പിടിയ്ക്കുകയാണെങ്കില്‍ ഹിന്ദി റീമേക്കില്‍ നിന്ന് അസിന്‍ പുറത്താവുമെന്ന കാര്യമുറപ്പാണ്.

അസിനെ വേണ്ടെന്ന് ജോണ്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ വിപുല്‍ ഷാ തള്ളിയിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും ഡേറ്റുകള്‍ കൃത്യമായി ലഭിയ്ക്കാത്തത് ചെറിയ പ്രശ്‌നമാണെന്നും നിര്‍മാതാവ് പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam